
നെല്‍കൃഷിക്കുള്ള കുമ്മായം വിതരണം ചെയ്തു
തോളൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട പാടശേഖരങ്ങളിലെയും പടവുകളിലേയും നെല്‍കൃഷിക്ക് ആവശ്യമായ കുമ്മായ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.ജി പോള്‍സണ്‍ അധ്യക്ഷത വഹിച്ചു. തോളൂര്‍ കൃഷി ഭവനില്‍ നടന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍, കൃഷിഭവന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പഞ്ചായത്തിലെ മുഴുവന്‍ പാടശേഖരങ്ങള്‍ക്കും കുമ്മായം ലഭ്യമാവുംവിധം പഞ്ചായത്ത് പ്ലാന്‍ ഫണ്ടും ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ടും ലഭിച്ചിട്ടുള്ളതായി കൃഷി ഓഫീസര്‍ മനീഷ അറിയിച്ചു. ഈ വര്‍ഷം ആദ്യം കൃഷിയിറക്കിയ സംഘം നോര്‍ത്ത് പടവിനും മേഞ്ചിറ പടവിനും ആദ്യഘട്ടത്തില്‍ പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 7.33 ലക്ഷം വിനിയോഗിച്ച് ഏക്കറിനു 180 കിലോ വീതം കുമ്മായമാണ് സബ്സിഡി നിരക്കില്‍ വിതരണം ചെയ്തത്. സംഘം നോര്‍ത്ത് പടവ് 260 ഏക്കറും മേഞ്ചിറ പടവ് 185 ഏക്കറുമാണ് കൃഷിക്കായി വിനിയോഗിച്ചിട്ടുള്ളത്. മറ്റു പടവുകള്‍ക്ക് കൃഷിവകുപ്പ് ഫണ്ടില്‍ നിന്ന് 18,90,000 രൂപ വിനിയോഗിച്ച് കുമ്മായം വിതരണം ചെയ്യുമെന്നും കൃഷി ഓഫീസര്‍ അറിയിച്ചു.