
തീയതി നീട്ടി
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭ പുരസ്‌ക്കാരത്തിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നതിനും മികച്ച ക്ലബുകള്‍ക്ക് അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കാനുമുള്ള അവസാന തീയതി സെപ്തംബര്‍ 25 വരെ നീട്ടി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ, അവളിടം ക്ലബുകള്‍ക്കാണ് അവാര്‍ഡ് നല്‍കുക. ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌ക്കാരവും നല്‍കും. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബിന് 50,000 രൂപയും പ്രശസ്തി പത്രവും, പുരസ്‌ക്കാരവും സമ്മാനിക്കും. അപേക്ഷ ഫോം www.ksywb.kerala.gov.in ലും ജില്ലാ ഓഫീസിലും ലഭ്യമാണ്. വിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജനകേന്ദ്രം, ജില്ലാ പഞ്ചായത്ത് ഓഫീസ്, തേവള്ളി, കൊല്ലം. ഫോണ്‍: 7510958609, 0474 2798440.