
താത്പര്യപത്രം ക്ഷണിച്ചു
പട്ടികജാതി വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ് വിതരണ പദ്ധതി നടപ്പിലാക്കുന്നതിനായി നടപ്പ് വർഷം മുതൽ ഇ-ഗ്രാൻറ്‌സ് മുഖേന ലാപ്‌ടോപ്പ് വാങ്ങുന്നതിനുള്ള സ്‌കോളർഷിപ്പ് തുകയായി പരമാവധി 30000 രൂപ അനുവദിക്കും. ടി തുക വിനിയോഗിച്ച് ഇ-റുപ്പി സംവിധാനത്തിലൂടെ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിനായി സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു.
താൽപര്യപത്രം സമർപ്പിക്കുന്ന സ്ഥാപനത്തിന് എല്ലാ ജില്ലകളിലും ബ്രാഞ്ചുകൾ ഉണ്ടായിരിക്കണം. താൽപര്യപത്രം സമർപ്പിക്കുന്ന സ്ഥാപനങ്ങൾ ഓരോ ജില്ലയിലും ഉള്ള സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ ലഭ്യമാക്കണം. കുറഞ്ഞത് 30000 രൂപയുടെ ലാപ്‌ടോപ്പുകൾ ആണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടത്. ലാപ്‌ടോപ്പ് വങ്ങുന്നതിനായി വിദ്യാർത്ഥികൾക്ക് ഇ-റുപ്പി സംവിധാനത്തിലൂടെ ലഭിക്കുന്ന വൗച്ചർ ഉപയോഗിച്ചാണ് തുക (30000 രൂപ) അനുവദിക്കുന്നത്. 30000 രൂപയിൽ കൂടുതൽ വിലയുള്ള ലാപ്‌ടോപ്പ് വിദ്യാർത്ഥി ആവശ്യപ്പെടുകയാണെങ്കിൽ ആയത് നൽകേണ്ടതും 30000 രൂപയിൽ അധികരിക്കുന്ന തുക വിദ്യാർത്ഥിയിൽ നിന്നും ഈടാക്കാവുന്നതുമാണ്. ഇ-റുപ്പി സംവിധാനത്തിലൂടെ തുക നൽകുന്നതിനായി സ്ഥാപങ്ങൾക്ക് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതും ഇല്ലെങ്കിൽ അക്കൗണ്ട് തുടങ്ങേണ്ടതുമാണ്.
സീൽ ചെയ്ത താൽപര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20 വൈകുന്നേരം 3 മണിയാണ്. അന്നേ ദിവസം 3.30 ന് തന്നെ സീൽ ചെയ്ത താൽപര്യപത്രങ്ങൾ തുറക്കും. താൽപര്യപത്രം അംഗീകരിക്കുന്നതിനും കാരണം കൂടാതെ നിരസിക്കുന്നതിനും പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്ക് അധികാരമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.scdd.kerala.gov.in.