
ജൈവവൈവിധ്യ കോൺഗ്രസിലേക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വിദ്യാർഥികളുടെ 18-ാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി പ്രോജക്ട് അവതരണ മത്സരം, സ്കൂൾ വിദ്യാർഥികൾക്കായി പുരയിട ജൈവവൈവിധ്യ സംരംക്ഷണ അവതരണ മത്സരം, പെയിന്റിംഗ് മത്സരം, പെൻസിൽ ഡ്രോയിംഗ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 23 നകം അപേക്ഷകൾ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷ ജൈവവൈവിധ്യബോർഡിന്റെ അതത് ജില്ലാ കോർഡിനേറ്ററുടെ ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://keralabiodiversity.org/ .