
തീയതി നീട്ടി
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2024-ലെ സ്വാമിവിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷന്‍ സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി സെപ്റ്റംബര്‍ 25 വൈകിട്ട് അഞ്ചുവരെ നീട്ടി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവാ, അവളിടം ക്ലബ്ബുകള്‍ക്ക് അപേക്ഷിക്കാം. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ലിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. അപേക്ഷ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്‌ട്രേറ്റിനു സമീപം, പത്തനംതിട്ട-689645 വിലാസത്തില്‍ സമര്‍പ്പിക്കണം. വെബ്‌സൈറ്റ്: www.ksywb.kerala.gov.in, ഫോണ്‍: 0468 2231938 ,9496260067.