
യങ്ങ് പ്രൊഫഷണൽ ഒഴിവ്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ കീഴിലുള്ള റിവർ മാനേജ്‌മെന്റ് സെന്ററിലെ ഗവേഷണ/ പഠന പ്രോജക്ടുകളിലും മറ്റ് ഐ.ഇ.സി പ്രവർത്തനങ്ങൾക്കുമായി ജിയോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഒരു യങ്ങ് പ്രൊഫഷണലിനെ നിയമിക്കുന്നു. പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 19. അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: https://ildm.kerala.gov.in/. ഫോൺ: 0471 2362885.