
തസ്തികമാറ്റ നിയമനം: അപേക്ഷ ക്ഷണിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗത്തിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലെ എച്ച്.എസ്.എസ്.ടി ജൂനിയർ ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്സ് തസ്തികകളിൽ ഡിസംബർ 29, 2020 മുതൽ ജൂൺ 1, 2025 വരെയുള്ള ഒഴിവുകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/ എൽ.പി.എസ്.എ, മിനിസ്ടീരിയൽ സ്റ്റാഫ് (ഹയർ സെക്കൻഡറി വിഭാഗം) & ലാബ് അസിസ്റ്റന്റ് (ഹയർ സെക്കൻഡറി വിഭാഗം) എന്നിവരിൽനിന്നും ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 16 വൈകിട്ട് 5 വരെ www.hscap.kerala.gov.in ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.hscap.kerala.gov.in, www.dhsekerala.gov.in.