
ഓവർസിയർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റി (KHRWS) കോട്ടയം റീജിയണിനു കീഴിലുള്ള കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഓവർസിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 18 രാവിലെ 11ന് കോട്ടയം റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ (KHRWS പേവാർഡ്, ഗവ. മെഡിക്കൽ കോളേജ് ആശുപ്രതി, കോട്ടയം) അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 10.30 നകം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.