Friday, September 19, 2025
 
 
⦿ അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കി സെബി ⦿ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ⦿ തിരുവനന്തപുരത്ത് ആറു വയസുകാരിയെ പീഡിപ്പിച്ചു; യുവതിയും സുഹൃത്തും അറസ്റ്റിൽ ⦿ ആഗോള അയ്യപ്പ സംഗമം നടത്താം, ഹർജി തള്ളി സുപ്രീംകോടതി ⦿ അതുല്യയുടെ മരണം: പ്രതി സതീഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മാറ്റി വച്ചു ⦿ ‘പോലീസുകാരുടെ തല അടിച്ചു പൊട്ടിക്കും’; KSU ⦿ പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി എം രതീഷിന് സസ്‌പെൻഷൻ ⦿ കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം ⦿ LDFന് മുന്നാമൂഴം; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി ⦿ മുതിർ‌ന്ന കോൺ​ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു ⦿ സംസ്ഥാനത്ത് ലോട്ടറിയുടെ വില വർധിപ്പിക്കില്ല: മന്ത്രി കെ എൻ ബാല​ഗോപാൽ ⦿ ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമ തകര്‍ക്കും; മുഖ്യമന്ത്രി പിണറായി വിജയൻ ⦿ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു ⦿ സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി ⦿ ദോഹയിൽ ഇസ്രായേൽ ആക്രമണം ⦿ മഞ്ജു വാര്യർക്കെതിരായ അപകീർത്തി പരാമർശം; സംവിധായകൻ സനൽകുമാർ ശശിധരൻ കസ്റ്റഡിയിൽ ⦿ നേപ്പാളിലെ പൊലീസ് വെടിവയ്പിൽ മരണം 16 ആയി ⦿ ഓണാഘോഷ പരിപാടി കഴിഞ്ഞ് വീട്ടിൽ മടങ്ങി എത്തിയ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു ⦿ കെസിആർ ന്റെ മകൾ കവിത ബിആര്‍എസ് വിട്ടു ⦿ അഫ്ഗാൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,124 ആയി ⦿ ആഗോള അയ്യപ്പ സംഗമവുമായി യുഡിഎഫ് സഹകരിച്ചേക്കില്ല ⦿ കൈക്കൂലി വാങ്ങുന്നതിനിടെ മരട് എസ്‌ഐ അറസ്റ്റില്‍ ⦿ പാചകവാതക വില കുറച്ചു ⦿ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച് ⦿ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ഷിന്‍റോ സെബാസ്റ്റ്യന്‍ ⦿ തലപ്പാടിയിൽ കർണാടക ആർടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 6 മരണം ⦿ വ്യവസായികളെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുവന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ ⦿ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച് ⦿ 'എൻ്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയില്ല: റിനി ⦿ പൊലീസിന് നേരെ തീപ്പന്തവും കല്ലും വലിച്ചെറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ ⦿ കാശ്മീരിൽ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലും പേമാരിയും: 9 മരണം ⦿ KCL; സഞ്ജുവിന്റെ കൊച്ചിക്ക് ആദ്യ തോൽവി ⦿ ക്രിക്കറ്റ് ബാറ്റിനുള്ളിൽ കടത്തിക്കൊണ്ടുവന്ന 13.5കിലോ കഞ്ചാവ് പിടികൂടി ⦿ ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിൽ; വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ താമരശ്ശേരിയില്‍നിന്ന് വഴിതിരിഞ്ഞ് പോകണം ⦿ സിനിമയിലെ നഷ്ടകണക്ക് ഇനി പുറത്തുവിടില്ല: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

171-ാമത് ശ്രീനാരായണ ഗുരു ജയന്തി: മഹാസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

08 September 2025 11:30 AM

ഗുരുസങ്കല്പത്തിനനുസരിച്ച് മുഴുവൻ മനുഷ്യരെയും സർക്കാർ ചേർത്തു പിടിക്കുന്നു: മുഖ്യമന്ത്രി


171-ാമത് ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ സംഘടിപ്പിച്ച മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഗുരു സങ്കൽപ്പിച്ചത് പോലെ മുഴുവൻ മനുഷ്യരെയും ചേർത്തുപിടിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ഓരോ വർഷവും ഗുരുവിന്റെ പ്രസക്തി വർദ്ധിക്കുന്നു. ഗുരു കേരളത്തിന്റെ ഇരുൾ മൂടിയ സാമൂഹിക ജീവിതത്തെ എങ്ങനെയാണ് പുതുക്കിപ്പണിതതെന്നും അതിന് സഹായിച്ച ഗുരുദർശനവും അതിന് നടത്തിയ ഇടപെടലുകളും എന്തായിരുന്നുവെന്നും അവ എങ്ങനെയെല്ലാമാണ് ഇന്ന് ഓർമ്മിക്കപ്പെടുന്നതെന്നും അവയോട് വർത്തമാനകാലം എത്രത്തോളം നീതി പുലർത്തുന്നുവെന്നതടക്കമുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കണ്ട കാലമാണിത്. മാറുന്ന കാലത്ത് ഗുരുവിന്റെ പ്രസക്തി കൂടുതൽ ബോധ്യപ്പെടുന്നതിനും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടക്കണം.


ഗുരു ദർശനത്തെ വക്രീകരിക്കാനും ഗുരുവിനെ സ്ഥാപിത താല്പര്യങ്ങൾക്ക് ഉപയോഗിക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങൾ ചിലർ നടത്തുന്ന സാഹചര്യത്തിൽ ഇത് കൂടുതൽ ആവശ്യമായി വരികയാണ്. മനുഷ്യൻ എന്താണെന്നും മതം എന്താണെന്നും ദൈവ ഭാവന എന്താണെന്നുമൊക്കെ അത്യന്തം ലളിത സുന്ദരമായ വചനങ്ങളിലൂടെ മനുഷ്യർക്ക് കാട്ടിക്കൊടുത്ത മഹാത്മാവാണ് ശ്രീനാരായണഗുരു.


\"\"


സമൂഹത്തിൽ നീതിയെക്കുറിച്ചുള്ള മഹാസങ്കല്പത്തിന്റെ പ്രകാശം സ്വന്തം ദർശനങ്ങളിലൂടെ ചൊരിയുകയാണ് ഗുരു ചെയ്തത്. ആ നീതി സാധ്യമാകണമെങ്കിൽ തുല്യതയോടെ മറ്റുള്ളവരെ കാണാൻ കഴിയണം. അവിടെയാണ് സോദരത്വേന എന്ന ഗുരുവിന്റെ മഹത് വചനത്തിന്റെ ആഴം കണ്ടറിയുന്നത്. പുതിയ കാലത്ത് ഇൻക്ലൂസീവ് എന്ന വാക്ക് കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഒരാളും വിട്ടു പോകാത്ത വിധം എല്ലാവരെയും ചേർത്ത് പിടിക്കുക എന്നതാണ് ഇൻക്ലൂസീവ് കൊണ്ട് ഉദ്ദേശിക്കുന്നത് ഈ സങ്കല്പം ആദ്യമായി പ്രകാശിതമായത് ഗുരുവചനങ്ങളിലൂടെയാണ് എന്നത് ശ്രദ്ധേയമാണ്. മാറുന്ന സ്‌നേഹത്തിന്റെയും അപരൻ താൻ തന്നെ എന്ന കാഴ്ചപ്പാടിന്റെയും മഹാ മന്ത്രങ്ങൾ നമുക്ക് നൽകിയ ഗുരുവിനെ ഒരു മതസന്യാസിയാക്കി മാറ്റുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നത് ഏറെ ജാഗ്രതയോടെ കാണേണ്ട കാര്യമാണ്.


ഗുരു കേവലം ആധ്യാത്മികവാദി ആയിരുന്നില്ല ഭൗതിക ജീവിതത്തിൽ ഇടപെട്ടുകൊണ്ടാണ് അധ്യാത്മകത്തെക്കുറിച്ച് വിശദീകരിച്ചത്. ഈ ലോകത്തെ ജീവിക്കാൻ കൊള്ളാവുന്നതാക്കി മാറ്റിയെടുക്കാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഗുരു പറഞ്ഞുകൊണ്ടേയിരുന്നത്.


\"\"


എല്ലാ സാമ്പ്രദായിക അതിരുകളിൽ നിന്നും പുറത്തു കടന്നാണ് ഗുരു മതങ്ങൾക്ക് അതീതമായി മനുഷ്യനെ പ്രതിഷ്ഠിച്ചത്.അവിടെനിന്ന് ഗുരുവിനെ അപഹരിക്കാനാണ് ശ്രമിക്കുന്നത്, എന്നുവെച്ചാൽ നാം കൈവരിച്ച മാനവിക മൂല്യങ്ങളെല്ലാം അപഹരിക്കപ്പെടുക എന്നാണർത്ഥം. ജാതിനശീകരണധാരയുടെ വക്താവാണ് ശ്രീനാരായണഗുരു. ഗുരുവിനെയും അംബേദ്ക്കറെയും മാത്രമല്ല നവോത്ഥാന നായകരിൽ പലരെയും ഹൈജാക്ക് ചെയ്യാൻ വർഗീയ ശക്തികൾ ശ്രമിച്ചുവരുന്നു. ചരിത്രത്തിന്റെയും ഗുരുവിന്റെ ദർശന വെളിച്ചത്തെയും അട്ടിമറിക്കാനാണ് ഇത്തരം ശ്രമങ്ങൾ. ഇത് തിരിച്ചറിഞ്ഞ് ചെറുത്ത് തോൽപ്പിക്കാൻ നമുക്ക് കഴിയണം. ശാസ്ത്രസാങ്കേതിക രംഗത്ത് നാം വലിയ തോതിൽ മുന്നേറികൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ കാലഘട്ടം വന്നതോടെ നമ്മുടെ ജീവിതരീതിയിലും വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു. മാറ്റങ്ങൾക്കനുസരിച്ച് മനുഷ്യ ജീവിതത്തെ മാറ്റിയെടുക്കേണ്ടതും അവയുടെ സാധ്യതകൾ എല്ലാ വിഭാഗം ജനങ്ങൾക്കും അനുഭവിക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടാകേണ്ടതുമുണ്ട്. എന്നാൽ മാത്രമേ ഗുരു ദർശനത്തിനനുസരിച്ച് എല്ലാ വൈജാത്യങ്ങൾക്കുമപ്പുറം മനുഷ്യത്വം സാധ്യമാവുകയുള്ളൂ.ഈ കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാർ മുറുകെപ്പിടിക്കുന്നത്. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം ഇതിനു ഉദാഹരണമാണ്. അതുപോലെ നവം. 1 ന് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാൻ പോവുകയാണ്.


\"\"


മൂന്നുവർഷം കൂടി കഴിയുമ്പോൾ ഗുരു സമാധിയുടെ ശതാബ്ദി ഗുരു സന്ദേശ പ്രസരണ വർഷമായി ആചരിക്കുവാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2025 ഒക്ടോബർ 14 ഓസ്‌ട്രേലിയ വിക്ടോറിയ പാലസിൽ നടത്തുന്ന സർവ്വമത ശതാബ്ദി കോൺഫറൻസിന്റെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.


കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ, സൂക്ഷ്മാനന്ദ സ്വാമികൾ, ഡോ. ശശി തരൂർ എം.പി, കെ.ജി. ബാബുരാജൻ, ഗോകുലം ഗോപാലൻ, കെ. മുരളീധരൻ, ജി. മോഹൻദാസ്, വാർഡ് കൗൺസിലർ ചെമ്പഴന്തി ഉദയൻ, അനീഷ് ചെമ്പഴന്തി എന്നിവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration