
വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു
2025-26 വർഷത്തെ ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സിന്റെയും ഓക്സിലറി നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സിന്റെയും പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ ഇവ പരിശോധിച്ച്, ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 9 ന് വൈകിട്ട് 5 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.