
ഓപ്ഷൻ കൺഫർമേഷനൻ നൽകണം
ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുകയും ആവശ്യപ്പെട്ടിരുന്ന ഫീസ് ഒടുക്കുകയും ചെയ്ത വിദ്യാർത്ഥികളും, ആദ്യഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും ഫാർമസി കോഴ്സിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേയ്ക്ക് പരിഗണിക്കപ്പെടാൻ ഓപ്ഷൻ കൺഫർമേഷൻ നൽകണം. വിദ്യാർത്ഥികൾ www.cee.kerala.gov.in ലെ Candidate portal-ലെ ഹോംപേജിൽ പ്രവേശിച്ച് ‘confirm’ ബട്ടൺ ക്ലിക്ക് ചെയ്യണം. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരിക്കുന്നതിനും/ ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും, പുതിയതായി ആരംഭിച്ച കോളേജുകളിലേക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനും സെപ്റ്റംബർ 2ന് വൈകിട്ട് 6 വരെ സൗകര്യം വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.