
ടെണ്ടർ ക്ഷണിച്ചു
സെപ്റ്റംബർ 9 ന് സംഘടിപ്പിക്കുന്ന ഓണം ഘോഷയാത്രയിൽ പട്ടികവർഗ വികസന വകുപ്പിന്റെ നിർദേശങ്ങൾക്കും ആശയത്തിനുമനുസരിച്ച് ഫ്ലോട്ട് നിർമിച്ചു നൽകുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങൾ/ വ്യക്തികൾ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ ആസ്പദമാക്കി തയ്യാറാക്കുന്ന ഫ്ലോട്ടിന്റെ രൂപരേഖ സഹിതമുള്ള ടെണ്ടർ പട്ടികവർഗ വികസന വകുപ്പ്, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം. ടെണ്ടർ ഫോം www.stddkerala.gov.in ൽ നിന്നോ നേരിട്ടോ ലഭ്യമാകും.