
താത്പര്യപത്രം ക്ഷണിച്ചു
ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഫ്ലോട്ട് അവതരിപ്പിക്കുന്നതിന് സാമൂഹ്യ നീതി വകുപ്പ് ഏജൻസി / പിആർ ഏജൻസി എന്നിവരിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. സർക്കാരിന്റെ കഴിഞ്ഞ നാല് വർഷത്തെ വികസന നേട്ടങ്ങളാണ് തീം ആയി ഉൾപ്പെടുത്തേണ്ടത്.
സാമൂഹ്യ നീതി വകുപ്പിന്റെ പരിപാടികളിൽ ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട് “തനിച്ചല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ” എന്ന സന്ദേശം ഉൾപ്പെടുത്തിയും വയോജന മേഖലയുമായി ബന്ധപ്പെട്ട് “തണലേകിയവർക്ക് തണലാകാം”, “വയോസൗഹൃദ കേരളം” എന്ന തീമിലും ട്രാൻസ് ജെൻഡർ ക്ഷേമ പരിപാടികളുടെ ഭാഗമായി “നമ്മളിൽ ഞങ്ങളുമുണ്ട്” എന്ന തീമും പ്രൊബേഷൻ സംവിധാനത്തിൽ “കുറ്റകൃത്യങ്ങളില്ലാത്ത കേരളം” എന്ന തീമിലും വിവിധ അവകാശ അധിഷ്ടിത ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നു. ഇതിനോടനുബന്ധിച്ച് വകുപ്പിന്റെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ അനുബന്ധമായി ഉൾക്കൊള്ളിക്കുന്നു. പ്രസ്തുത സാഹചര്യത്തിൽ ഫ്ലോട്ടിൽ പ്രദർശിപ്പിക്കുന്നതിനുള്ള തീം, കൺസപ്റ്റ് നോട്ട്, ഫിനാൻഷ്യൽ പ്രൊപ്പോസൽ എന്നിവ ഉൾപ്പെടുത്തി swdkerala@gmail.com മെയിലിലേക്കോ സാമൂഹ്യ നീതി ഡയറക്ടറുടെ കാര്യാലയം, വികാസ് ഭവൻ, അഞ്ചാം നില, തിരുവനന്തപുരം എന്ന വിലാസത്തിലോ ആഗസ്റ്റ് 30 ന് മുൻപായി ലഭ്യമാക്കണം.