
പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ്: അപേക്ഷകരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേക്ക് 2025-26 വർഷത്തെ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിംഗ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. രേഖകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 26 വൈകിട്ട് 5 വരെയാണ്. പുതിയ ക്ലെയിമുകൾ (അവകാശവാദങ്ങൾ) നൽകുവാൻ സാധിക്കില്ല. വിവരങ്ങൾ പരിശോധിച്ച് വരുത്തേണ്ട മാറ്റങ്ങൾ ഉണ്ടങ്കിൽ അത് വരുത്താത്തതും ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാത്തതും കാരണമുള്ള അനന്തരഫലങ്ങൾക്കു അപേക്ഷാർഥികൾ തന്നെയാകും ഉത്തരവാദി. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കപ്പെടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.