
വയോസേവന അവാർഡ്: നോമിനേഷൻ സമർപ്പിക്കാം
വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന സർക്കാർ/ സർക്കാരേതര വിഭാഗങ്ങൾക്കും വിവിധ കലാകായിക സാംസ്കാരിക മേഖലയിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന വയോസേവന അവാർഡ് 2025ന് നേമിനേഷൻ സമർപ്പിക്കാം. സെപ്റ്റംബർ 12നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.swdkerala.gov.in, ഫോൺ: 0471 2306040.