
ഭിന്നശേഷി അവാർഡ്: അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് 2025 ന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട സർക്കാർ/ സ്വകാര്യമേഖല ജീവനക്കാർ, ഭിന്നശേഷിക്കാർക്ക് തൊഴിൽ ലഭ്യമാക്കിയ തൊഴിൽദായകർ, ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനം തുടങ്ങി 16 വിഭാഗങ്ങളിലായി 30 അവാർഡുകൾ നൽകുന്നു. കാഷ് അവാർഡും സർട്ടിഫിക്കറ്റും മൊമെന്റോയും ചേർന്നതാണ് അവാർഡ്. നോമിനേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15. അപേക്ഷാ ഫോറങ്ങൾ https://sjd.kerala.gov.in ൽ നിന്നോ തൃശൂർ ചെമ്പുകാവ് മിന് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്നോ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0487 2321702.