
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: അഭിപ്രായം അറിയിക്കാം
മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള നയ സമീപനരേഖ പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാനത്തെ ജനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകൾ തുടങ്ങിയവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതിന്റെ ഭാഗമായി കരട് നയ സമീപന രേഖ പരിശോധനയ്ക്കായി കേരള വനം വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ (https://forest.kerala.gov.in/) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആഗസ്റ്റ് 27 ന് മുൻപ് hwcpolicy.submission@gmail.com ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.