
ബി.സി.എ/ ബി.ബി.എ അവസാന ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.സി.എ. / ബി.ബി.എ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലും വിദ്യാർഥികളുടെ ലോഗിനിലും ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് ഓൺലൈൻ ആയി അടച്ചു കോളേജുകളിൽ പ്രവേശനം നേടേണ്ടുന്ന അവസാന തീയതി: 2025 ആഗസ്റ്റ് 18. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.