Friday, September 19, 2025
 
 
⦿ അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കി സെബി ⦿ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ⦿ തിരുവനന്തപുരത്ത് ആറു വയസുകാരിയെ പീഡിപ്പിച്ചു; യുവതിയും സുഹൃത്തും അറസ്റ്റിൽ ⦿ ആഗോള അയ്യപ്പ സംഗമം നടത്താം, ഹർജി തള്ളി സുപ്രീംകോടതി ⦿ അതുല്യയുടെ മരണം: പ്രതി സതീഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മാറ്റി വച്ചു ⦿ ‘പോലീസുകാരുടെ തല അടിച്ചു പൊട്ടിക്കും’; KSU ⦿ പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി എം രതീഷിന് സസ്‌പെൻഷൻ ⦿ കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം ⦿ LDFന് മുന്നാമൂഴം; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി ⦿ മുതിർ‌ന്ന കോൺ​ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു ⦿ സംസ്ഥാനത്ത് ലോട്ടറിയുടെ വില വർധിപ്പിക്കില്ല: മന്ത്രി കെ എൻ ബാല​ഗോപാൽ ⦿ ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമ തകര്‍ക്കും; മുഖ്യമന്ത്രി പിണറായി വിജയൻ ⦿ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു ⦿ സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി ⦿ ദോഹയിൽ ഇസ്രായേൽ ആക്രമണം ⦿ മഞ്ജു വാര്യർക്കെതിരായ അപകീർത്തി പരാമർശം; സംവിധായകൻ സനൽകുമാർ ശശിധരൻ കസ്റ്റഡിയിൽ ⦿ നേപ്പാളിലെ പൊലീസ് വെടിവയ്പിൽ മരണം 16 ആയി ⦿ ഓണാഘോഷ പരിപാടി കഴിഞ്ഞ് വീട്ടിൽ മടങ്ങി എത്തിയ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു ⦿ കെസിആർ ന്റെ മകൾ കവിത ബിആര്‍എസ് വിട്ടു ⦿ അഫ്ഗാൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,124 ആയി ⦿ ആഗോള അയ്യപ്പ സംഗമവുമായി യുഡിഎഫ് സഹകരിച്ചേക്കില്ല ⦿ കൈക്കൂലി വാങ്ങുന്നതിനിടെ മരട് എസ്‌ഐ അറസ്റ്റില്‍ ⦿ പാചകവാതക വില കുറച്ചു ⦿ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച് ⦿ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ഷിന്‍റോ സെബാസ്റ്റ്യന്‍ ⦿ തലപ്പാടിയിൽ കർണാടക ആർടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 6 മരണം ⦿ വ്യവസായികളെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുവന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ ⦿ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച് ⦿ 'എൻ്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയില്ല: റിനി ⦿ പൊലീസിന് നേരെ തീപ്പന്തവും കല്ലും വലിച്ചെറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ ⦿ കാശ്മീരിൽ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലും പേമാരിയും: 9 മരണം ⦿ KCL; സഞ്ജുവിന്റെ കൊച്ചിക്ക് ആദ്യ തോൽവി ⦿ ക്രിക്കറ്റ് ബാറ്റിനുള്ളിൽ കടത്തിക്കൊണ്ടുവന്ന 13.5കിലോ കഞ്ചാവ് പിടികൂടി ⦿ ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിൽ; വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ താമരശ്ശേരിയില്‍നിന്ന് വഴിതിരിഞ്ഞ് പോകണം ⦿ സിനിമയിലെ നഷ്ടകണക്ക് ഇനി പുറത്തുവിടില്ല: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ജില്ലാ പഞ്ചായത്ത് വാർഡ് പുനർവിഭജനം: അന്തിമവിജ്ഞാപനമായി

12 August 2025 05:10 PM

14 ജില്ലാ പഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയപ്രക്രിയ പൂർത്തിയായി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ ചെയർമാനും വിവിധ സർക്കാർ വകുപ്പ് സെക്രട്ടറിമാരായ ഡോ.രത്തൻ യു ഖേൽക്കർ, കെ.ബിജു, എസ്.ഹരികിഷോർ, ഡോ.കെ.വാസുകി എന്നിവർ അംഗങ്ങളും തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ജോസ്നമോൾ.എസ് സെക്രട്ടറിയുമായുള്ള ഡീലിമിറ്റേഷൻ കമ്മീഷനാണ് വാർഡ് വിഭജനപ്രക്രിയനടത്തിയത്. വാർഡ് പുനർവിഭജനപ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാപേരോടും ഡീലിമിറ്റേഷൻ കമ്മീഷൻ നന്ദി അറിയിച്ചു.


മൂന്ന് ഘട്ടങ്ങളിലായാണ് വാർഡ് പുനർവിഭജനപ്രക്രിയ നടന്നത്.ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും വാർഡ് പുനർവിഭജനം നടത്തിയത്.


2011 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിൽ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 21900ൽ നിന്നും  23612 ആയി.


87 മുനിസിപ്പാലിറ്റികളിലെ 3113 വാർഡുകൾ 3241 ആയും, ആറ് കോർപ്പറേഷനുകളിലെ 414 വാർഡുകൾ 421 ആയും, 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകൾ 17337 ആയും, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2267 ആയും, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ 346 ആയും വർദ്ധിച്ചു.


2011 ലെ സെൻസസ് ജനസംഖ്യയുടെയും, തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച 2024 ലെ സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് വാർഡ് പുനർവിഭജനം നടത്തിയത്. 2015 ൽ വാർഡ് പുനർവിഭജനം നടത്തിയതും നിലവിലുള്ള വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്തതുമായ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയെയും തൃക്കടീരി ഗ്രാമപഞ്ചായത്തിനെയും ഇപ്പോഴത്തെ ഡീലമിറ്റേഷൻ പ്രക്രിയയിൽ നിന്നും ഒഴിവാക്കിയിരുന്നു.


ആദ്യഘട്ടത്തിൽ നടന്ന ഡീലിമിറ്റേഷനിൽ ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും കോർപ്പറേഷനുകളുടെയും വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം 2024 നവംബർ 18 ന് പ്രസിദ്ധീകരിച്ചിരുന്നു. കരട് സംബന്ധിച്ച് സംസ്ഥാനത്തെ 1032 തദ്ദേശസ്ഥാപനങ്ങളിൽ  നിന്നുമായി ആകെ 16896 പരാതികളാണ് ലഭിച്ചത്.  ഗ്രാമപഞ്ചായത്തുകളിൽ 12425 ഉം, മുനിസിപ്പാലിറ്റികളിൽ 2864 ഉം, കോർപ്പറേഷനുകളിൽ 1607 ഉം പരാതികൾ ലഭിച്ചു. 2025 ജനുവരി 16 ന് പത്തനംതിട്ടയിൽ ജില്ലയിൽ ആരംഭിച്ച ഹിയറിംഗ് 14 ജില്ലകളിലായി 18 ദിവസം നീണ്ടു. ഗ്രാമപഞ്ചായത്തുകളുടെ അന്തിമവിജ്ഞാപനം 2025 മേയ് 19 നും മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളുടേത് മേയ് 27 നും പ്രസിദ്ധീകരിച്ചിരുന്നു.


രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തെ 152 ബ്ലോക്ക്പഞ്ചായത്തുകളുടെ വാർഡ് പുനർവിഭജനമാണ് നടത്തിയത്. 2080 ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ 2267 ആയി വർദ്ധിച്ചു. കരട് വിജ്ഞാപനം 2025 മെയ് 30 ന് പ്രസിദ്ധീകരിക്കുകയും 131 ബ്ളോക്ക് പഞ്ചായത്തുകളിലായി  ആകെ 782 പരാതികൾ ലഭിക്കുകയും ചെയ്തു. 21 ഇടങ്ങളിൽ നിന്നും പരാതിയൊന്നും ലഭിച്ചിരുന്നില്ല. 14 ജില്ലകളെ മൂന്നു മേഖലളായി തിരിച്ചാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിൽ മൂന്ന് ദിവസങ്ങളിലായി ഹീയറിംഗ് നടത്തിയത്. ബ്ലോക്ക്പഞ്ചായത്ത് വാർഡ് വിഭജന അന്തിമവിജ്ഞാപനം 2025 ജൂലൈ 10ന് പ്രസിദ്ധീകരിച്ചിരുന്നു.


അന്തിമഘട്ടത്തിൽ നടത്തിയ ജില്ലാപഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ കരട് ജൂലൈ 21ന് പ്രസിദ്ധീകരിച്ചിരുന്നു. 14 ജില്ലകളിൽ നിന്നുമായി ആകെ 147 പരാതികളാണ് ലഭിച്ചത്. ജൂലൈ 31ന് തിരുവനന്തപുരത്ത് നടന്ന ഹിയറിംഗിൽ ഡീലിമിറ്റേഷൻ കമ്മീഷൻ പരാതിക്കാരെ നേരിൽ കേട്ടിരുന്നു.


വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡീലിമിറ്റേഷൻ കമ്മീഷന് പരാതിയോ ആക്ഷേപമോ സമർപ്പിച്ചിരുന്നവരിൽ ഹിയറിംഗിന് ഹാജരായ മുഴുവൻ പേരെയും നേരിൽ കേട്ട്, പരാതികൾ പരിശോധിച്ചാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ എ.ഷാജഹാൻ അറിയിച്ചു.


ഇതാദ്യമായാണ് വാർഡ് വിഭജനത്തിന്റെ ഭാഗമായി തദ്ദേശവാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കിയത്. തിരഞ്ഞെടുപ്പ് ആവശ്യത്തിന് പുറമെ സർക്കാരിനും തദ്ദേശസ്ഥാപനങ്ങൾക്കും വിവിധ ഏജൻസികൾക്കും വികസന ആവശ്യങ്ങൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും ഡിജിറ്റൽ ഭൂപടം ഉപയോഗിക്കാനാകും. ഇൻഫർമേഷൻ കേരള മിഷൻ പൂർണമായും ഓപ്പൺ സോഴ്സ് സാങ്കേതികത അടിസ്ഥാനമാക്കി തയ്യാറാക്കിയ ക്യൂഫീൽഡ് ആപ്പ് ഉപയോഗിച്ചാണ് വാർഡുകളുടെ ഭൂപടം തയ്യാറാക്കിയിട്ടുള്ളത്. പൂർത്തീകരിച്ച മാപ്പുകൾ പൊതുജനങ്ങൾക്ക് കാണുവാനും പ്രിന്റ് എടുക്കുന്നതിനും പൂർണസുരക്ഷ ഉറപ്പാക്കി എച്ച്.റ്റി.എം.എൽ ഫോർമാറ്റിൽ വെബ്സൈറ്റിൽ ലഭ്യമാണ്. വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന അച്ചടിവകുപ്പിന്റെ e-gazette വെബ് സൈറ്റിൽ (www.compose.kerala.gov.in) ലഭിക്കും.


ഡീലിമിറ്റേഷന് ശേഷമുള്ള വാർഡുകളുടെ വിവരം ജില്ലാടിസ്ഥാനത്തിൽ:





















































































































































ജില്ല/വാർഡുകളുടെ എണ്ണം


ഡീലമിറ്റേഷന് ശേഷം


(ബ്രാക്കറ്റിൽ ഡീലിമിറ്റഷന് മുൻപ്)

ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലംബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലംജില്ലാ പഞ്ചായത്ത് നിയോജകമണ്ഡലംമുനിസിപ്പാലിറ്റിവാർഡ്കോർപ്പറേഷൻ വാർഡ് 


 


 


ആകെ

തിരുവനന്തുപുരം1386(1299)169 (155)28 (26)154(147)101(100)1838 (1727)
കൊല്ലം1314 (1234)166(152)27 (26)135 (131)56 (55)1698 (1598)
പത്തനംതിട്ട833(788)114(106)17(16)135 (132)1099 (1042)
ആലപ്പുഴ1253(1169)170(158)24 (23)219 (215)1666 (1565)
കോട്ടയം1223 (1140)157 (146)23(22)208(204)1611 (1512)
ഇടുക്കി834 (792)112 (104)17 (16)73 (69)1036 (981)
എറണാകുളം1467 (1338)202 (185)28 (27)447 (421)76(74)2220 (2045)
തൃശൂര്‍1601(1465)231 (213)30(29)286(274)56 (55)2204 (2036)
പാലക്കാട്1636 (1490)200 (183)31 (30)249(240)2116 (1943)
മലപ്പുറം2001(1778)250 (223)33 (32)505(479)2789 (2512)
കോഴിക്കോട്1343 (1226)183 (169)28 (27)273 (265)76 (75)1903 (1762)
വയനാട്450(413)59(54)17 (16)103(99)629 (582)
കണ്ണൂര്‍1271(1166)162(149)25(24)334(324)56 (55)1848 (1718)
കാസര്‍കോട്725(664)92(83)18 (17)120(113)955 (877)
ആകെ17337(15962)2267(2080)346(331)3241(3113)421(414)23612(21900)

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration