
കിലയിൽ ഇന്റേൺഷിപ് അവസരം
കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവൃത്തിക്കുന്ന അസാപ് കേരളയുടെ പ്ലേസ്‌മെന്റ് പോർട്ടലിലൂടെ കില (KILA) യിലേക്ക് അസിസ്റ്റന്റ് എൻജിനിയർ കൺസൽട്ടന്റ് തസ്തികയിലേക്ക് ഇന്റേൺഷിപ്പ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15. സിവിൽ എൻജിനിയറിങ്ങിൽ 60 ശതമാനം മാർക്കോടെയുള്ള ബി.ടെക് ബിരുദമാണ് കുറഞ്ഞ യോഗ്യത. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://careerlink.asapkerala.gov.in/ ലിങ്ക് സന്ദർശിക്കുക.