
ഫോട്ടോജേണലിസം കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ 13-ാം ബാച്ച് ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാദമി കൊച്ചി സെന്ററിലെ ഐശ്വര്യ മധു ഒന്നാം റാങ്കിനും യദുകൃഷ്ണൻ എ.ഡി. രണ്ടാം റാങ്കിനും തിരുവനന്തപുരം സെന്ററിലെ നേതൻ അജി ജോർജ് മൂന്നാം റാങ്കിനും അർഹരായി. പരീക്ഷാഫലം അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org ൽ ലഭിക്കും.