
ട്രാൻസ്‌ജെൻഡർ മേഖലയിലെ പ്രവർത്തനം: തദ്ദേശ സ്ഥാപനങ്ങൾക്ക് അവാർഡിനായി അപേക്ഷിക്കാം
സാമൂഹ്യ നീതി വകുപ്പ് ആഗസ്റ്റ് 21, 22, 23 തീയതികളിൽ സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ ഫെസ്റ്റിൽ ട്രാൻസ്‌ജെൻഡർ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം സാമൂഹ്യനീതിവകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അവാർഡിനായുള്ള അപേക്ഷ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ ശുപാർശ സഹിതം ആഗസ്റ്റ് 11 ന് വൈകുന്നേരം 5 ന് മുൻപായി സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, അഞ്ചാം നില, തിരുവനന്തപുരം-695033 എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.sjd.kerala.gov.in ഫോൺ 0471-2306040.