
കേരള സർക്കാർ ഊർജ്ജസംരക്ഷണ അവാർഡ് 2025: അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്ത് കാര്യക്ഷമമായ ഊർജ്ജോപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, സംഘടനകൾ/ സ്ഥാപനങ്ങൾ, ഊർജ്ജകാര്യക്ഷമ ഉപകരണങ്ങളുടെ പ്രോത്സാഹകർ, ആർക്കിടെക്ച്ചറൽ/ ഗ്രീൻ ബിൽഡിംഗ് കൺസൽട്ടൻസി എന്നീ ഏഴ് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തെ ഉർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. അവാർഡ് ജേതാക്കൾക്ക് ക്യാഷ് പ്രൈസും ഫലകവും നൽകും. കൂടാതെ, ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്ക് ISO 50001, ഊർജ്ജ ഓഡിറ്റ് എന്നിവ നടപ്പിലാക്കുന്നതിനുള്ള സാമ്പത്തിക സഹായവും നൽകും.
അവാർഡിനുള്ള മാർഗ്ഗരേഖ, അപേക്ഷ ഫോറങ്ങൾ ഇ.എം.സി ഔദ്യോഗിക വെബ്‌സൈറ്റായ (www.keralaenergy.gov.in) ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകളുടെ സോഫ്റ്റ് കോപ്പി ecawardsemc@gmail.com ലേക്ക് അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 – 2594922/2594924. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15.