പുഷ്പാർച്ചന നടത്തി
ഭരണഘടനാ ശില്പി ബി. ആർ. അംബേദ്കറുടെ ചരമവാർഷിക ദിനമായ ഡിസംബർ 6ന് രാവിലെ 9.30ന് നിയമസഭാ സമുച്ചയത്തിലെ അംബേദ്കർ പ്രതിമയിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ, നിയമസഭാ സെക്രട്ടേറിയേറ്റിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. നിയസഭാ സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക പുഷ്പാർച്ചന ചടങ്ങിന് ശേഷം കേരള ചേരമർ സംഘത്തിലെ അംഗങ്ങളും പുഷ്പാർച്ചന നടത്തി.