സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും; ആര്യാ രാജേന്ദ്രനും വി കെ പ്രശാന്തും ഉള്‍പ്പെടെ എട്ട് പുതുമുഖങ്ങള്‍ കമ്മിറ്റിയില്‍
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയിയെ വീണ്ടും തിരഞ്ഞെടുത്തു. നിലവിൽ സംസ്ഥാന കമ്മിറ്റി അംഗവും വർക്കല എംഎൽഎയുമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, അഴൂർ പഞ്ചായത്ത് പ്രസിഡന്റ്, രണ്ടുതവണ ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കേരള സർവകലാശാല സെനറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
46 അംഗ ജില്ലാ കമ്മിറ്റിയേയും കോവളത്ത് നടന്ന ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയില്‍ 8 പേരെ പുതുതായി ഉള്‍പ്പെടുത്തി. നിലവിലുളള ജില്ലാ കമ്മിറ്റിയില്‍ നിന്ന് 8 പേരെ ഒഴിവാക്കിയാണ് പുതിയ ആളുകള്‍ക്ക് അവസരം നല്‍കിയത്.പുതിയ ജില്ലാ കമ്മിറ്റി ചേര്‍ന്ന് വി.ജോയിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു.