Friday, December 27, 2024
 
 
⦿ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു ⦿ യുഗാന്ത്യം...മലയാളത്തിന്റെ പ്രിയപ്പെട്ട എം ടി വിടവാങ്ങി ⦿ വടകരയിൽ നിർത്തിയിട്ട കാരവനിൽ 2 മൃതദേഹങ്ങൾ; ഒരാൾ പടിയിലും മറ്റൊരാൾ വാഹനത്തിനുള്ളിലും ⦿ ശിവക്ഷേത്രത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു; കർണാടകയിൽ 9 അയ്യപ്പ ഭക്തർക്ക് പരുക്ക് ⦿ വിഖ്യാത സംവിധായകൻ ശ്യാം ബെനെഗൽ (90) അന്തരിച്ചു ⦿ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും; ആര്യാ രാജേന്ദ്രനും വി കെ പ്രശാന്തും ഉള്‍പ്പെടെ എട്ട് പുതുമുഖങ്ങള്‍ കമ്മിറ്റിയില്‍ ⦿ കേരളത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിക്കുന്നത് കൃത്യമായ വിപണി ഇടപെടൽ മൂലം : മുഖ്യമന്ത്രി  ⦿ ഗുജറാത്തില്‍ ബാങ്കിന്റെ ഭിത്തി തുരന്ന് മോഷണം; ലോക്കറുകളിലെ സ്വര്‍ണം നഷ്ടപ്പെട്ടു ⦿ ക്രിസ്മസ് ആഘോഷത്തിനിടെ ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റു ⦿ മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ് പദ്ധതി: ഒന്നാംഘട്ട കരട് പട്ടികയിൽ 388 കുടുംബങ്ങൾ; പരാതി അറിയിക്കാൻ അവസരം ⦿ IFFK 2024: മികച്ച ചിത്രമായി ‘ഫെമിനിച്ചി ഫാത്തിമ’; ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് പായൽ കപാഡിയയ്ക്ക് ⦿ ഷഫീഖ് വധശ്രമക്കേസ്: അച്ഛനും രണ്ടാനമ്മയും കുറ്റക്കാര്‍ ⦿ ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് IAS ⦿ കോതമംഗലത്ത് ആറ് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നത് രണ്ടാനമ്മ ⦿ പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്; നടപടി ബിജെപി എംപിയുടെ പരാതിയില്‍ ⦿ സേലത്തെ വൈദ്യുത നിലയത്തിൽ തീപിടുത്തം, രണ്ട് കരാർ ജീവനക്കാർ മരിച്ചു, രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു ⦿ വീണ്ടും കാട്ടാന ആക്രമണം; കുട്ടമ്പുഴയിൽ ഒരാൾക്ക് ദാരുണാന്ത്യം ⦿ ചോദ്യപേപ്പര്‍ ചോര്‍ച്ച; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും ⦿ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ⦿ അതിജീവിതയുടെ കോടതിയലക്ഷ്യ ഹര്‍ജി; ആര്‍ ശ്രീലേഖക്ക് നോട്ടീസ് ⦿ വൈക്കം സത്യഗ്രഹം രാജ്യത്തെ പല സാമൂഹിക പോരാട്ടങ്ങൾക്കും പ്രചോദനമേകി: മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ⦿ പാലക്കാട് മണ്ണാർക്കാട് അപകടം; നാല് വിദ്യാർഥികൾ മരിച്ചു; സിമന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച്; ഡ്രൈവർ കസ്റ്റഡിയിൽ ⦿ ചരിത്ര നിമിഷം; ഡി ​ഗുകേഷ് ലോക ചെസ് ചാമ്പ്യൻ ⦿ വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും നാടിനു സമർപ്പിച്ചു ⦿ അഫ്ഗാനിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനം: മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു ⦿ മലപ്പുറത്ത് അമ്മയും ഭിന്നശേഷിക്കാരിയായ മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍ ⦿ മോദി ഗവൺമെൻ്റ് കേരളത്തോട് പകപോക്കലിന് ശ്രമിക്കുന്നു; പിണറായി വിജയൻ ⦿ ഉത്തര്‍പ്രദേശില്‍ 180 വര്‍ഷം പഴക്കമുള്ള ജുമാ മസ്ജിദിന്റെ ഭാഗങ്ങള്‍ പൊളിച്ചു നീക്കി ⦿ പോത്തൻകോട് കൊലപാതകം; സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ, വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ⦿ കളര്‍കോട് അപകടത്തില്‍ മരണം ആറായി; ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിനും മരിച്ചു ⦿ റൊമാന്റിക് ഹീറോയായി ഷെയ്‌ൻ നിഗം; ‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത് ⦿ മുനമ്പം സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചു; മുഖ്യമന്ത്രി പങ്കെടുക്കും ⦿ മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു; 4 പേർ പിടിയിൽ ⦿ 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി, രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥത ⦿ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന് അറസ്റ്റ് വാറന്റ്
news

യുഗാന്ത്യം...മലയാളത്തിന്റെ പ്രിയപ്പെട്ട എം ടി വിടവാങ്ങി

25 December 2024 11:22 PM

മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന്‌ ഡിസംബർ 16 തിങ്കളാഴ്‌ച പുലർച്ചെയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചിരുന്നു.

നോവൽ,കഥ, സിനിമാസംവിധാനം, തിരക്കഥ, നാടകം, സാഹിത്യ ചിന്തകൾ എന്നിങ്ങനെ ഇടപെട്ട മേഖലകളിൽ എല്ലാം വ്യത്യസ്തമായ മികവുകൾ ചാർത്തി  അനശ്വരതയാർജ്ജിച്ച വ്യക്തിത്വമാണ്. എം ടി എന്ന ചുരുക്കപ്പേരിൽ കലാസാഹിത്യ രംഗങ്ങളിൽ അരനൂറ്റാണ്ടോളം നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ ഒരു നോവൽ, കഥ, അല്ലെങ്കിൽ സിനിമ, പ്രഭാഷണം കാണാത്ത കേൾക്കാത്ത ആരുമുണ്ടാവില്ലെന്ന് മലയാള മനസുകളിലെയും നിത്യ സാന്നിധ്യമായിരുന്നു. മലയാള ഭാഷയെയും സംസ്കാരത്തെയം അത്രമേൽ സ്നേഹിക്കുമ്പോഴും ലോക സാഹിത്യത്തെ കുറിച്ച് അപാരമായ അറിവും ആഴത്തിലുള്ള വായനയും അദ്ദേഹത്തിന്റെ സർഗ്ഗവ്യാപാരത്തെ വിശാലമാക്കി. തർജ്ജമ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കൃതികൾക്ക് വിവിധ ഭാഷകളിൽ വായനക്കാരും ആരാധകരുമുണ്ടായി.

രോഗശയ്യയിലാവുന്നതുവരെ പൊതുരംഗങ്ങളിൽ സജീവത തുടർന്നു. തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനായിരുന്നു. തുഞ്ചൻ ഉത്സവം ജനകീയമാക്കുന്നതിലും സ്മാരകം യാഥാർത്ഥ്യമാക്കുന്നതിലും മുൻനിരയിൽ പ്രവർത്തിച്ചു. രാജ്യത്തെ ഉന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം, പത്മഭൂഷൺ പുരസ്‌കാരം, കേരളസർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ  കേരളജ്യോതി, ദേശാഭിമാനി സാഹിത്യ പുരസ്കാരം, ജെ സി ഡാനിയേൽ പുരസ്കാരം,  എഴുത്തച്ഛൻ പുരസ്‌കാരങ്ങൾ  തുടങ്ങി ഇരുന്നൂറിലിധികം ബഹുമതികൾ ലഭിച്ചിട്ടുണ്ട്‌. കേന്ദ്ര–-കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ എം ടിക്ക്‌ ചെറുകഥക്കും നോവലിനും നാടകത്തിനും കേരള സാഹിത്യഅക്കാദമി അവാർഡ്‌ ലഭിച്ചു. ഇത്തരത്തിൽ ഒരേ പുരസ്കാരം ലഭിച്ച ഏക മലയാളി സാഹിത്യകാരൻ എന്ന ഖ്യാതിയുമുണ്ട്‌.

മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായി ദീർഘകാലം പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്നിട്ടുണ്ട്. തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ആദ്യ സിനിമ ‘നിർമ്മാല്യ’ത്തിന്‌ സുവർണ കമലം സ്വന്തമാക്കി. ഇതിന്റെ അമ്പതാം വാർഷികമായിരുന്നു 2024. ഈ വർഷം തന്നെ അദ്ദേഹത്തിന്റെ കഥകളെ അടിസ്ഥാനമാക്കിയുള്ള ഒമ്പത്‌ സിനിമകളുടെ സമാഹാരം ‘മനോരഥങ്ങൾ’ ഓണസമ്മാനമായി പുറത്തിറങ്ങി. ‘മനോരഥങ്ങൾ’ പുറത്തിറങ്ങുന്നതിന്റെ ഭാഗമായുള്ള ചടങ്ങിൽ  കൊച്ചിയിലാണ്‌ ഒടുവിൽ പൊതുപരിപാടിയിൽ  പങ്കെടുത്തത്‌. 91 -ാം ജന്മദിനമായ ജൂലൈ15 നായിരുന്നു ആ ആഘോഷവും. അമ്പതിലധികം ചലച്ചിത്രകാവ്യങ്ങളുമായി സംവിധായകൻ, തിരിക്കഥാകൃത്ത്‌, നിർമ്മാതാവ്‌, ഗാനരചയിതാവ്‌  എന്നിങ്ങനെ വെള്ളിത്തിരയിൽ സുവർണമുദ്ര പതിപ്പിച്ച ചലച്ചിത്രകാരനുമാണ്‌.

1960 കളിലാണ് എം ടി സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്.മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നിർമ്മാല്യം തുടങ്ങിയവയാണ് ആദ്യചിത്രങ്ങൾ.  ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഓപ്പോൾ, വില്ക്കാനുണ്ട് സ്വപ്നങ്ങൾ, വളര്ത്തു മൃഗങ്ങൾ, തൃഷ്ണ, വാരിക്കുഴി, ഉയരങ്ങളിൽ, മഞ്ഞ്, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, പഞ്ചാഗ്‌നി, നഖക്ഷതങ്ങൾ, എന്ന് സ്വന്തം ജാനകിക്കുട്ടി, താഴ്‌വാരം, ഋതുഭേദം, ഉത്തരം പെരുന്തച്ചൻ, പരിണയം, സുകൃതം, സദയം എന്നിങ്ങനെ ആസ്വാദക ലോകം നെഞ്ചേറ്റിയ ചലച്ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചു. തിരക്കഥയ്ക്ക് നാല് തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.    1948ൽ ‘ചിത്രകേരളം’ മാസികയിൽ പ്രസിദ്ധപ്പെടുത്തിയ ‘വിഷുക്കൈനീട്ട’മാണ്‌ ആദ്യകഥ. നാലുകെട്ട്, അസുരവത്ത്, മഞ്ഞ്, കാലം, വിലാപയാത്ര, രണ്ടാമൂഴം, വാരാണസി എന്നിവയാണ് ശ്രദ്ധേയമായ നോവലുകൾ. ആദ്യമായി പുസ്തക രൂപത്തിൽ പ്രസിധകരിച്ച നോവൽ നാലുകെട്ടാണ്. 1958 ലയിരുന്നു ഇത്.

ആദ്യ നോവലിന് തന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പാലക്കാടൻ ഗ്രാമമായ കൂടല്ലൂരിൽ 1933 ജൂലൈ 15നാണ്‌ ജനനം. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ എന്നാണ് എം.ടി.യുടെ മുഴുവൻ പേര്. അച്ഛൻ: പരേതനായ നാരായണൻ നായർ, അമ്മ: പരേതയായ അമ്മാളു അമ്മ. സഹോദരങ്ങൾ: എം ടി ഗോവിന്ദൻനായർ, ബാലൻ നായർ. പ്രശസ്‌ത നർത്തകി കലാമണ്ഡലം സരസ്വതിയാണ്‌ ഭാര്യ. മക്കൾ: സിതാര( അമേരിക്ക), അശ്വതി. മരുമക്കൾ: ശ്രീകാന്ത്‌ (നർത്തകൻ, ചെന്നൈ).സഞ്ജയ്‌ ഗിർമെ( അമേരിക്ക). ആദ്യ ഭാര്യ: പരേതയായ പ്രമീള.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration