ചോദ്യപേപ്പര്‍ ചോര്‍ച്ച; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും. പരീക്ഷ നടത്തിപ്പില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാനും വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചു.
പൊതുവിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി വേണമെന്ന് വിദ്യാഭ്യാസ മന്ത്രിയ്ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം ചേര്‍ന്ന് അന്വേഷണം പ്രഖ്യപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ആറംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ചോദ്യപേപ്പര്‍ വിതരണത്തില്‍ വീഴ്ച്ച ഉണ്ടെങ്കില്‍ പരിഹരിക്കും. ചോര്‍ച്ച സംബന്ധിച്ച് അര മണിക്കൂറോളം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കര്‍ശന നടപടിയെടുക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പുറമേയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.എം എസ് സൊല്യൂഷനെതിരെ റിപ്പോര്‍ട്ടില്‍ ‘വിരമിച്ച ഒരു അധ്യാപകനെതിരെ പരാമര്‍ശം ഉണ്ടായിരുന്നെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും പറഞ്ഞു.