വിഖ്യാത സംവിധായകൻ ശ്യാം ബെനെഗൽ (90) അന്തരിച്ചു
വിഖ്യാത സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം.90 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1976 ല്‍ പദ്മശശ്രീയും 1991ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. 18 ദേശീയ പുരസ്‌കാരങ്ങള്‍ നേടി. അങ്കുര്‍ (1973), നിശാന്ത് (1975), മന്ഥന്‍ (1976), ഭൂമിക (1977), മമ്മോ (1994), സര്‍ദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ഐതിഹാസിക ചിത്രങ്ങള്‍ സംവിധാനം ചെയ്തതിലൂടെ ശ്യാം ബെനഗല്‍ പ്രശസ്തനായിരുന്നു.