ഉമ തോമസ് എംഎൽഎയ്ക്ക് പരുക്കേറ്റ സംഭവം; മൃദംഗ വിഷൻ CEO ഷമീർ അബ്ദുൽ റഹീം അറസ്റ്റിൽ
ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ CEO ഷമീർ അബ്ദുൽ റഹീം അറസ്റ്റിൽ. കൊച്ചിയിലെ ഹോട്ടലിൽ ഒളിവിൽ കഴിയുന്നതിനിടെ ആണ് അറസ്റ്റിലായത്. പ്രതി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട, പന്ത്രണ്ടായിരത്തിലികം പേർ പങ്കെടുത്ത കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടനത്തിൽ ഗുരുതര വീഴ്ചയും ക്രമക്കേടുമാണ് ഉണ്ടായത്. മന്ത്രിമാരടക്കം പങ്കെടുത്ത പരിപാടിയിൽ മതിയായ സുരക്ഷാ സംവിധാനങ്ങളോ പ്രോട്ടോകളോ പാലിച്ചില്ലായിരുന്നു. സംഘാടകർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. സംഘാടകരായ മൃദംഗവിഷനെതിരെ ഗുരുതര ആക്ഷേപം ഉയർന്നിരുന്നു. നൃത്തപരിപാടിക്ക് എത്തിയവരിൽ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ലെന്നാണ് പരാതി.