Friday, May 15, 2026
 
 
⦿ അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തിൽ റെയ്ഡ്; 91 സിലിണ്ടറുകൾ പിടിച്ചെടുത്തു ⦿ ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ⦿ ഗവർണറെ കണ്ട് വി ഡി സതീശൻ; സത്യപ്രതിജ്ഞ തിങ്കളാഴ്ച ⦿ സതീശനെ നേരിടാൻ പിണറായി തന്നെ; പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ⦿ 'എല്ലാവർക്കും നന്ദി, എന്നെ ഞാനാക്കിയത് ടീം യുഡിഎഫ്'; വി ഡി സതീശന്‍ ⦿ ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ; എന്നും പാർട്ടിക്കൊപ്പം; കെ സുധാകരൻ ⦿ ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു ⦿ യുപിയില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം ⦿ വി ഡി സതീശൻ കേരള മുഖ്യമന്ത്രി ⦿ മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം ⦿ സെപ്റ്റംബര്‍ 30 വരെ പഞ്ചസാര കയറ്റുമതി നിരോധിച്ച് കേന്ദ്രം ⦿ സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക് ⦿ കൊച്ചിയിൽ നിന്ന് രണ്ട് മണിക്കൂറിൽ ലക്ഷദ്വീപിലെത്താം; സീ പ്ലെയിനിൻ്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരം ⦿ അമൂൽ പാലിന് വില കൂട്ടി ; ലിറ്ററിന് 2 രൂപ വർധിക്കും, നാളെ മുതൽ പ്രാബല്യത്തിൽ ⦿ അസമില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ ⦿ സ്കൂളുകളിലെ ഹിജാബ് നിരോധനം പിന്‍വലിച്ച് കർണാടക സർക്കാർ ⦿ കേരളത്തിന്റെ സ്വന്തം 'മിന്നൽ മാജിക്' ബ്രാ‍ൻഡി ഈ മാസം ⦿ ജ്യോത്സ്യന് സർക്കാർ പദവി; കടുത്ത എതിർപ്പിനൊടുവിൽ നിയമനം റദ്ദാക്കി ⦿ CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം; തിരുവനന്തപുരം മുന്നിൽ ⦿ ടിവികെ എംഎൽഎ സീനിവാസ സേതുപതിയെ തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു ⦿ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ തിരുവനന്തപുരം ​മുൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം ⦿ തീരുവ ചതിച്ചു; പവന് ഒറ്റയടിക്ക് പതിനായിരത്തിലേറെ രൂപ കൂടി ⦿ എം എ യൂസഫലി യുഎഇയിലെ സമ്പന്നനായ മലയാളി; ഫോബ്സ് മിഡില്‍ഈസ്റ്റ് പട്ടികയില്‍ 5 മലയാളികള്‍ ⦿ മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക് ⦿ ബെംഗളുരുവിൽ പ്രധാനമന്ത്രി സഞ്ചരിച്ച പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ ⦿ സ്‌കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾ കത്തിനശിച്ചു, ഒഴിവായത് വൻ ദുരന്തം ⦿ മെയ് മൂന്നിന് നടത്തിയ നീറ്റ് UG പരീക്ഷ റദ്ദാക്കി ⦿ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി ⦿ എഐഎഡിഎംകെ പിളർപ്പിലേക്ക്; സിവി ഷൺമുഖവും സംഘവും ടിവികെയിലേക്ക് ⦿ 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ് ⦿ ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിലെ വിള്ളൽ ⦿ പരാതി നല്‍കാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസ്; ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാന്‍ അറസ്റ്റില്‍ ⦿ ബംഗാൾ മുഖ്യമന്ത്രിയുടെ പിഎയുടെ കൊലപാതകികൾ പിടിയിൽ ⦿ രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക്
news entertainment

റൊമാന്റിക് ഹീറോയായി ഷെയ്‌ൻ നിഗം; ‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്

25 November 2024 01:09 PM

ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. വീര സംവിധാനം ചെയ്ത ചിത്രം സംഗീതത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. ഹാലിൽ നായികയായി എത്തുന്നത് സാക്ഷി വൈദ്യയാണ്. 24 വയസുള്ള സാക്ഷി മഹാരാഷ്ട്ര സ്വദേശിനിയിനാണ്. ‘ലിറ്റിൽ ഹാർട്സ്’ ചിത്രത്തിന് ശേഷം ഷെയിൻ വീണ്ടും പ്രണയ നായകനാകുന്ന ഹാലിൽ ജോണി ആന്‍റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് ‘ഹാൽ’. ജെ വി ജെ പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രം 90 ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. പ്രമുഖ ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ.

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്. ക്യാമറ: രവി ചന്ദ്രൻ, ആർട്ട് ഡയറക്ഷൻ: പ്രശാന്ത് മാധവ്, നാഥന്‍, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്, പ്രൊജക്റ്റ്‌ ഡിസൈനര്‍: ഷംനാസ് എം അഷ്‌റഫ്‌, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, സഞ്ജയ് ഗുപ്ത, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍.

കോറിയോഗ്രഫി: സാൻഡി, ഷെരീഫ്, ദിനേശ് കുമാർ മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി, അസോ. ഡയറക്ടർ: മനീഷ് ഭാർഗ്ഗവൻ, പ്രൊജക്ട് കോ-ഓ‍ര്‍ഡിനേറ്റർ: ജിബു.ജെടിടി, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, വിഎഫ്എക്സ്: മൈൻഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻസ്: ടെന്‍ പോയിന്‍റ്, സ്റ്റിൽസ്: എസ് ബി കെ ഷുഹൈബ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാര്‍സ് ഫിലിംസ്, പി ആർ ഒ: വാഴൂര്‍ ജോസ്, ആതിര ദിൽജിത്ത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration