Saturday, March 14, 2026
 
 
⦿ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചുകയറ്റിയ യുവാക്കൾ കസ്റ്റഡിയിൽ ⦿ വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ ⦿ 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നല്‍കാന്‍ കേന്ദ്ര സർക്കാർ ⦿ വാമനപുരത്തെ ഒരു വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നത് അമ്മ ⦿ വീട്ടുകാരെ ഭയന്ന് കേരളത്തിൽ, മൊണാലിസയ്ക്ക് മാംഗല്യം ⦿ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി ⦿ സൗദയില്‍ മിസൈല്‍ അവശിഷ്ടം വീണ് മരിച്ചത് ഇന്ത്യക്കാരനല്ല; വ്യക്തമാക്കി ഇന്ത്യന്‍ എംബസി ⦿ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് കളറടിക്കാം ⦿ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാന്റെ പടക്കപ്പൽ ⦿ സിൽവർ ലൈൻ സാധ്യത സജീവമാക്കി കേന്ദ്രം; ഡിപിആർ പുതുക്കാൻ നിർദേശം ⦿ ഖമയനിയുടെ ഭൂ​ഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ ⦿ ‘ശസ്ത്രക്രിയയ്ക്കിടെ തുണി വയറിനുള്ളില്‍ തുന്നിക്കെട്ടി’; കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെ പരാതി ⦿ സഞ്ജു നയിച്ചു; ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ⦿ പശ്ചിമേഷ്യൻ സംഘർഷം; കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി ⦿ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജിവെച്ചു ⦿ പി കെ ശശിയെ സിപിഐഎം പുറത്താക്കി ⦿ യുഎസ് ടോർപ്പിഡോ ആക്രമണം; യുദ്ധക്കപ്പൽ തകർന്ന് 80 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടു ⦿ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി ⦿ ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാർ ജയിൽ മോചിതനായി ⦿ 'പെരുംകളളന്‍' തീവെട്ടിബാബു പിടിയിൽ ⦿ നാലുപേർക്ക് പുതുജീവനേകി 19 വയസ്സുകാരി ജാസ്ലിയ വിടവാങ്ങി ⦿ മധ്യപൂർവ്വേഷ്യൻ സംഘർഷം; മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം ⦿ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം ⦿ അനിൽ അംബാനിക്ക് തിരിച്ചടി, 3700 കോടിയുടെ മുംബൈ വസതി ഇഡി കണ്ടുകെട്ടി ⦿ മന്ത്രി വീണാ ജോര്‍ജിനെതിരായ അക്രമം; കോൺഗ്രസിന്റേത് ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ⦿ ഇരിട്ടിയിൽ പുലിയുടെ ആക്രമണം; ഫോറസ്റ്റ് ഗാർഡിന് പരുക്കേറ്റു ⦿ KSU പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു ⦿ ആറ്റുകാൽ പൊങ്കാല; ജില്ലയിലെ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ മുഴുവന്‍ അടക്കണം'; എംപ്ലോയീസ് സംഘ് ⦿ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ ⦿ ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ച് ഹണി ട്രാപ്പ് സംഘം ⦿ കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം ⦿ അച്ഛന്റെ വെട്ടിമാറ്റിയ തലയുമായി യുവാവ് വണ്ടിയോടിച്ചത് 21 കിലോമീറ്റർ ⦿ പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി ⦿ നവ കേരള സർവേക്ക് സുപ്രീം കോടതിയുടെ പച്ചകൊടി ⦿ വ്യവസ്ഥ ലംഘിച്ച് രാഹുൽ മാങ്കൂട്ടത്തിൽ‌, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ

ജി.എസ്.ടി  നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

06 March 2024 10:15 PM

ജി.എസ്.ടി. രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള എല്ലാ വ്യാപാരികളും 2024-25 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ വ്യാപാര ഇടപാടുകൾക്ക് അനുസൃതമായി, നിയമപരമായി പാലിക്കേണ്ടതായ വിവിധ നടപടിക്രമങ്ങളെ സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:


ജി .എസ് .ടി  നിയമ പ്രകാരം 2024 -2025 സാമ്പത്തിക  വർഷം മുതൽ പുതുതായി കോമ്പോസിഷൻ സ്‌കീം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന അർഹരായ നികുതിദായകർ, പ്രസ്തുത സ്‌കീം തിരഞ്ഞെടുക്കുവാൻ ഉള്ള ഓപ്ഷൻ,  നിയമപ്രകാരം 31 മാർച്ച് 2024  നോ  അതിന്  മുൻപോ തന്നെ ഫയൽ ചെയ്യേണ്ടതാണ് . നിലവിൽ കോമ്പോസിഷൻ സ്‌കീം പ്രകാരം കച്ചവടം ചെയ്യുന്നവർക്ക്  പുതുതായി ഇതിനു വേണ്ടി ഓപ്ഷൻ നൽകേണ്ടതില്ല.


ജി.എസ്.ടി  റൂൾ  46 (ബി) പ്രകാരം  എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വർഷത്തിൽ യൂണീക്ക് ആയ തുടർ സീരീസ്സിൽ  ഉള്ള ടാക്‌സ് ഇൻവോയ്‌സുകൾ ആണ് ഉപയോഗിക്കേണ്ടത്. വരും സാമ്പത്തിക വർഷത്തിൽ പ്രസ്തുത റൂൾ പ്രകാരമുള്ള നിയമപരമായ ബാധ്യത പാലിക്കപ്പെടുന്നുണ്ട്  എന്ന് എല്ലാ നികുതിദായകരും ഉറപ്പ് വരുത്തണം.


2017 -2018 മുതൽ  2022-2023  വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും ഒരു സാമ്പത്തിക വർഷത്തിൽ,  ഒരു പാനിൽ  (PAN) രാജ്യമാകമാനമുള്ള ജി.എസ്.ടി  രജിസ്‌ട്രേഷനുകളിലെയും മൊത്ത വാർഷിക വിറ്റ് വരവ്   (Aggregate Turnover) 5  കോടി കടന്നിട്ടുള്ള  നികുതിദായകർ നിബന്ധനകൾക്കനുസൃതമായി   2024  ഏപ്രിൽ 1  മുതൽ സാധനങ്ങളുടെയോ, സേവനങ്ങളുടെയോ സപ്ലയുമായി ബന്ധപ്പെട്ട  എല്ലാ ബിസിനസ് – ടു- ബിസിനസ് ( B to B) ഇടപാടുകളിൽ  നിർബന്ധമായും ഇ – ഇൻവോയ്‌സിങ് ചെയ്യണം. ഇ-ഇൻവോയ്‌സിങ് ബാധ്യതയുള്ള വ്യാപാരി ഇ-ഇൻവോയ്‌സിങ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇൻപുട് ടാക്‌സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല. പ്രസ്തുത പരിധിയിൽ വരുന്ന നിയമപരമായ ബാധ്യതയുള്ള എല്ലാ നികുതിദായകരും കർശനമായി ഇ -ഇൻവോയ്‌സുകൾ നൽകേണ്ടതും, അപ്രകാരം ചെയ്യാതിരുന്നാൽ ജി.എസ്.ടി  നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ  നഷ്ടപ്പെടുകയും, ശിക്ഷാ നടപടികൾ നേരിടേണ്ടി വരുകയും ചെയ്യും.


ജി.എസ്.ടി.ആർ – 1 / 3-ബി റിട്ടേണുകൾ ഫയൽ ചെയ്യുന്ന നികുതിദായകർക്കുള്ള ത്രൈമാസ റിട്ടേൺ ഫയലിംഗ് സ്‌കീമായ ക്യു.ആർ.എം.പി (QRMP) , 2024 -2025 സാമ്പത്തിക വർഷത്തെ ആദ്യ പാദം മുതൽ തന്നെ (2024 ഏപ്രിൽ 1 മുതൽ 2024 ജൂൺ 30 വരെ) പ്രയോജനപ്പെടുത്തുവാനുള്ള ഓപ്ഷൻ ഫയൽ ചെയ്യുവാനുള്ള അവസരം 2024 ഏപ്രിൽ 30 വരെ ജി.എസ്.ടി പോർട്ടലിൽ ലഭ്യമാണ്. നിലവിൽ ക്യു.ആർ.എം.പി (QRMP) സ്‌കീമിൽ ഉള്ളവർക്ക് സാധാരണ പോലെ പ്രതിമാസ റിട്ടേൺ ഫയൽ ചെയ്യുന്ന രീതിയിലേക്ക് മാറുവാനുള്ള സൗകര്യവും ഇതോടൊപ്പം ലഭ്യമാണ്. പാൻ (PAN) അടിസ്ഥാനമാക്കിയുള്ള 2023-24 സാമ്പത്തിക വർഷത്തെ മൊത്ത വിറ്റുവരവ് 5 കോടിയിൽ കവിയാത്തവർക്കാണ് 2024-25 സാമ്പത്തിക വർഷത്തിൽ ഈ സ്‌കീമിന്റെ ആനുകൂല്യത്തിനുള്ള അർഹത.


ഐ.ജി.എസ്.ടി (IGST)   അടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്കോ, സെസ്സ്  യൂണിറ്റുകളിലേക്കോ, സാധനങ്ങളോ,  സേവനങ്ങളോ കയറ്റുമതി ചെയ്യുന്ന എല്ലാ കയറ്റുമതിക്കാരും,  എല്ലാ സാമ്പത്തിക വർഷവും കയറ്റുമതി നടത്തുന്നതിന്  മുൻപ്  തന്നെ ലെറ്റർ ഓഫ്  അണ്ടർടേക്കിങ് (LUT) FORM GST RFD 11  കമ്മീഷണർ  മുൻപാകെ ഫയൽ ചെയ്യേണ്ടതാണ്. ആയതിലേക്കായി 2024-2025 സാമ്പത്തിക വർഷത്തെ ലെറ്റർ ഓഫ്  അണ്ടർടേക്കിങ് (LUT) സമർപ്പിക്കുവാനുള്ള സൗകര്യം 01/04/2024 മുതൽ  ജി.എസ്.ടി കോമൺ പോർട്ടലിൽ ലഭ്യമാകുന്നതാണ്. മേൽ പ്രകാരമുള്ള കയറ്റുമതി നടത്തുന്നവർ വീഴ്ച വരാതെ പ്രസ്തുത സൗകര്യം പ്രയോജനപ്പെടുത്തണം.


മേൽ സൂചിപ്പിച്ചിരിക്കുന്നവ, ബന്ധപ്പെട്ട എല്ലാ നികുതിദായകരും സമയബന്ധിതമായി പ്രയോജനപ്പെടുത്തണമെന്ന്  സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ  അറിയിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration