
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ സഹോദരന്‍ ബലാത്സംഗം ചെയ്തു
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ സഹോദരന്‍ ബലാത്സംഗം ചെയ്തു. പ്രതിയായ 17 കാരനെ ജൂവനയില്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് കുട്ടികളെ സഹോദരന്‍ പീഡിപ്പിച്ചത്.
9, 13,12 വയസ്സുള്ള സഹോദരിമാരെയാണ് ലൈംഗിക ചൂഷണത്തിന് ഇര ആക്കിയത്. അമ്മ ജോലിക്ക് പുറത്തു പോകുമ്പോഴായിരുന്നു പീഡനം.
കോന്നിയിലെ ബാലികാസദനത്തില്‍ കഴിയവേ ഇരകളിലൊരാള്‍ കൗണ്‍സിലിങ്ങിനിടയിലാണ് പീഡന വിവരം തുറന്നു പറഞ്ഞത്. അധികൃതര്‍ വിവരം ശിശുമ സമിതിക്ക് കൈമാറി.
പിന്നീട് മൂഴിയാര്‍ പോലീസ് കേസെടുക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കിയ 17 വയസുകാരനെ കൊല്ലം ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ബോര്‍ഡിന്റെ നിര്‍ദ്ദേശം അനുസരിച്ച് കേസില്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും