
കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു
കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. കശ്മീരിലെ ഉധംപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ഓപ്പറേഷനിലാണ് വെടിവയ്പ്പുണ്ടായത്. സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥനായ ചന്തു അലി ഷെയ്ഖാണ് വീരമൃത്യു വരിച്ചത്. ദുഡു-ബസന്തഗഢ് മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. കശ്മീർ പൊലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഏറ്റുമുട്ടലിൽ ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് ഭീകർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കുൽഗാം ജില്ലയിൽ നടന്ന വെടിവയ്പ്പിൽ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരരിൽ നിന്ന് വൻ ആയുധശേഖരവും പിടിച്ചെടുത്തിരുന്നു.