
സഞ്ചാരികളെ രക്ഷിക്കാൻ ഭീകരരിൽ നിന്ന് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചു; ഒടുവിൽ അതേ തോക്കിന് വെടിയേറ്റ് മരിച്ച സയിദ് ആദിൽ ഹുസൈൻ
സയിദ് ആദിൽ ഹുസൈൻ, പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഏക പ്രദേശവാസിയാണ് ഇദ്ദേഹം. സഞ്ചാരികൾക്ക് നേരെ ഭീകരർ നിറയൊഴിക്കുമ്പോൾ അവരുടെ തോക്ക് തട്ടിയെടുത്ത് വെടിയുതിർക്കാൻ ശ്രമിച്ച ആദിലിനെ ഭീകരർ വകവരുത്തുകയായിരുന്നു. കുതിര സവാരിക്കാരനായ ആദിലായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. വിനോദ സഞ്ചാരികളെയും കൊണ്ട് പഹൽഗാം കുന്നിലെത്തിയതായിരുന്നു അദ്ദേഹം. ജമ്മുകശ്മീർ മുഖ്യമന്ത്രി ആദിലിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും വാഗ്ദനം ചെയ്യുകയും ചെയ്തു.
ഈ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഈ ഭീരുത്വപരമായ ആക്രമണത്തിൽ ഒരു പാവപ്പെട്ട തദ്ദേശ തൊഴിലാളി കൊല്ലപ്പെട്ടു. അയാൾ ധീരനായിരുന്നു. വിനോദസഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അയാൾ മരിച്ചു. ഭീകരരിൽ ഒരാളുടെ തോക്ക് തട്ടിയെടുക്കാൻ പോലും അയാൾ ശ്രമിച്ചതായി ഞാൻ കേട്ടു. അപ്പോഴാണ് അയാളെ ലക്ഷ്യമാക്കി വെടിവെച്ചത്,” ആദിലിന്റെ കുടുംബത്തിന് സർക്കാർ എല്ലാ സഹായങ്ങളും നൽകും. അത് കുടുംബത്തിന് ഉറപ്പ് നൽകാനാണ് താൻ ഇവിടെ വന്നത്.—-ഒമർ അബ്ദുള്ള പറഞ്ഞു.