Wednesday, March 11, 2026
 
 
⦿ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി ⦿ സൗദയില്‍ മിസൈല്‍ അവശിഷ്ടം വീണ് മരിച്ചത് ഇന്ത്യക്കാരനല്ല; വ്യക്തമാക്കി ഇന്ത്യന്‍ എംബസി ⦿ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് കളറടിക്കാം ⦿ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാന്റെ പടക്കപ്പൽ ⦿ സിൽവർ ലൈൻ സാധ്യത സജീവമാക്കി കേന്ദ്രം; ഡിപിആർ പുതുക്കാൻ നിർദേശം ⦿ ഖമയനിയുടെ ഭൂ​ഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ ⦿ ‘ശസ്ത്രക്രിയയ്ക്കിടെ തുണി വയറിനുള്ളില്‍ തുന്നിക്കെട്ടി’; കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെ പരാതി ⦿ സഞ്ജു നയിച്ചു; ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ⦿ പശ്ചിമേഷ്യൻ സംഘർഷം; കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി ⦿ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജിവെച്ചു ⦿ പി കെ ശശിയെ സിപിഐഎം പുറത്താക്കി ⦿ യുഎസ് ടോർപ്പിഡോ ആക്രമണം; യുദ്ധക്കപ്പൽ തകർന്ന് 80 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടു ⦿ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി ⦿ ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാർ ജയിൽ മോചിതനായി ⦿ 'പെരുംകളളന്‍' തീവെട്ടിബാബു പിടിയിൽ ⦿ നാലുപേർക്ക് പുതുജീവനേകി 19 വയസ്സുകാരി ജാസ്ലിയ വിടവാങ്ങി ⦿ മധ്യപൂർവ്വേഷ്യൻ സംഘർഷം; മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം ⦿ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം ⦿ അനിൽ അംബാനിക്ക് തിരിച്ചടി, 3700 കോടിയുടെ മുംബൈ വസതി ഇഡി കണ്ടുകെട്ടി ⦿ മന്ത്രി വീണാ ജോര്‍ജിനെതിരായ അക്രമം; കോൺഗ്രസിന്റേത് ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ⦿ ഇരിട്ടിയിൽ പുലിയുടെ ആക്രമണം; ഫോറസ്റ്റ് ഗാർഡിന് പരുക്കേറ്റു ⦿ KSU പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു ⦿ ആറ്റുകാൽ പൊങ്കാല; ജില്ലയിലെ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ മുഴുവന്‍ അടക്കണം'; എംപ്ലോയീസ് സംഘ് ⦿ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ ⦿ ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ച് ഹണി ട്രാപ്പ് സംഘം ⦿ കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം ⦿ അച്ഛന്റെ വെട്ടിമാറ്റിയ തലയുമായി യുവാവ് വണ്ടിയോടിച്ചത് 21 കിലോമീറ്റർ ⦿ പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി ⦿ നവ കേരള സർവേക്ക് സുപ്രീം കോടതിയുടെ പച്ചകൊടി ⦿ വ്യവസ്ഥ ലംഘിച്ച് രാഹുൽ മാങ്കൂട്ടത്തിൽ‌, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ⦿ വയനാടിനുള്ള കേന്ദ്രസഹായം; മറുപടിയില്ലാതെ ബിജെപി ⦿ വയനാട് മാതൃകാ ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിന് ⦿ അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ് ⦿ ESI ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; ഡോക്ടർമാരെ സ്ഥലംമാറ്റി ⦿ ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
news technology

ഗൂഗിളിനെ വിഭജിച്ചേക്കും; ക്രോം തങ്ങള്‍ വാങ്ങാമെന്ന് ഓപ്പണ്‍ എഐ

24 April 2025 04:14 PM

വെബ് സേര്‍ച്ചിംഗ് വിപണിയിലെ ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാനും മത്സരം പ്രോത്സാഹിപ്പിക്കാനുമുള്ള യുഎസ് നീതിന്യായ വകുപ്പിന്റെ നിര്‍ദേശത്തിന് പിന്നാലെ ഗൂഗിള്‍ ക്രോം വാങ്ങാന്‍ സന്നദ്ധത അറിയിച്ച് ഓപ്പണ്‍ എഐ. വിപണി മത്സരം തിരികെക്കൊണ്ടുവരാന്‍ കോടതി ഇടപെട്ട പശ്ചാത്തലത്തില്‍ തങ്ങള്‍ ക്രോം ഗൂഗിളില്‍ നിന്ന് വാങ്ങാന്‍ തയ്യാറാണെന്ന് ചാറ്റ്ജിപിടി തലവന്‍ നിക് ടര്‍ലി പ്രസ്താവനയിലൂടെ അറിയിച്ചു. വെബ് സേര്‍ച്ചും അതുമായി ബന്ധപ്പെട്ട പരസ്യവരുമാനത്തിലും ഗൂഗിള്‍ കാലങ്ങളായി കുത്തക പുലര്‍ത്തുന്ന അവസ്ഥയില്‍ ഗൂഗിള്‍ വിഭജിക്കണമെന്നും ക്രോം ഉള്‍പ്പെടെ വില്‍ക്കാന്‍ ഗൂഗിള്‍ തയ്യാറാകണമെന്നും കോടതിയില്‍ വാദമുയര്‍ന്നിരുന്നു. ക്രോം വില്‍ക്കാന്‍ ഗൂഗിള്‍ മാതൃകമ്പനി ആല്‍ഫബെറ്റ് നിര്‍ബന്ധിതരായാല്‍ ക്രോം തങ്ങള്‍ ഏറ്റെടുക്കുമെന്നാണ് ഓപ്പണ്‍ എഐയുടെ പ്രഖ്യാപനം.

ഗൂഗിള്‍ ക്രോം വില്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതിനായി ഗൂഗിളിനുമേല്‍ കോടതി സമ്മര്‍ദം ചെലുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോടതി ഇതുവരെ ഗൂഗിളിനോട് യാതൊന്നും ആവശ്യപ്പെട്ടിട്ടില്ല. ക്രോം വില്‍ക്കുന്നത് സംബന്ധിച്ച് ഗൂഗിളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം വെബ് സെര്‍ച്ചില്‍ ഗൂഗിളിനുള്ള കുത്തക അവര്‍ക്ക് എഐ ആപ്പുകളുടേയും പ്ലാറ്റ്‌ഫോമുകളുടേയും നിര്‍മാണത്തിലും വലിയ നേട്ടമാകുമെന്നും ഇത് എഐ പ്ലാറ്റ്‌ഫോമുകള്‍ക്കിടിയിലെ ആരോഗ്യകരമായ മത്സരത്തിനും വെല്ലുവിളി ഉയര്‍ത്തുമെന്നും അഭിഭാഷകര്‍ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. കോടതി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration