
ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാം; പക്ഷേ ഈ നിബന്ധനകള്‍ പാലിക്കണം
Warning : Alcohol Consumption is Injurious to Health
സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ അനുമതി. 10 ലക്ഷം രൂപയാണ് വാര്‍ഷിക ലൈസന്‍സ് ഫീസ്. സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം. ഐടി കമ്പനികളുടെ ജീവനക്കാർക്കും ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും മദ്യം വില്‍ക്കാം.
പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ചാണ് ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഒരു സ്ഥാപനത്തിന് ഒരു ലൈസന്‍സ് മാത്രമേ നല്‍കൂ. മദ്യശാലകള്‍ കമ്പനികളോട് ചേര്‍ന്ന് തന്നെയെങ്കിലും ഓഫീസുകളുമായി ബന്ധം ഉണ്ടാകില്ല. സ്ഥാപനത്തിലെ ഔദ്യോഗിക ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമാണ് മദ്യം ലഭിക്കുക. പുറത്തുനിന്നുള്ള ആര്‍ക്കും മദ്യം നല്‍കരുതെന്നാണ് ചട്ടം. എഫ്എൽ 9 ലൈസൻസുള്ളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളു.
സര്‍ക്കാര്‍ നിശ്ചയിച്ച തീയതികളിലും ഒന്നാം തീയതിയും മദ്യം നല്‍കരുത്. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തനസമയവും നിശ്ചയിച്ചാണ് സര്‍ക്കാറ് ഉത്തരവ്. ഐടി പാര്‍ക്കുകളിലെ മദ്യം വിളമ്പലില്‍ പരാതികള്‍ ഉണ്ടെങ്കില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് തുല്യമായ തസ്തികയിലുള്ള ഉദ്യോഗസ്ഥന് നടപടിയെടുത്ത് പിഴയടക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.