
അയോദ്ധ്യ രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് ഭീഷണി
അയോദ്ധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി സന്ദേശം. തിങ്കളാഴ്ച രാത്രി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ മെയിലിലാണ് സന്ദേശം എത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു. സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിലിന്റെ ആധികാരികത സുരക്ഷാ ഏജൻസികൾ നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്, രാം മന്ദിറിൽ നിലവിൽ നിർമാണം പുരോഗമിക്കുന്ന സ്ഥലത്ത് ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്നാണ് ഇ മെയിലിൽ പറഞ്ഞിരിക്കുന്നത്. സുരക്ഷ വർദ്ധിപ്പിക്കാൻ ഇ-മെയിലൂടെ അജ്ഞാതൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. രാമജന്മഭൂമി ട്രസ്റ്റിന് പുറമേ ബരാബങ്കി, ചന്ദൗലി ജില്ലാ കലക്ടർമാർക്കും ഇ മെയിൽ ലഭിച്ചു. ഇതോടെ ക്ഷേത്രത്തിനും പരിസര പ്രദേശങ്ങളിലുമുള്ള സുരക്ഷ അധികൃതർ വർദ്ധിപ്പിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിൽ നിന്നാണ് ഇമെയിലുകൾ അയച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇംഗ്ലീഷിലാണ് സന്ദേശം എത്തിയത്. ഐഎസ്‌ഐ സെല്ലിന്റെ തമിഴ്‌നാട് ചുമതലയുള്ള ആളാണ് ഇമെയിലുകൾ അയച്ചതെന്നാണ് സൂചന. നേരത്തെയും വിവിദ ഭീകരവാദ ഗ്രൂപ്പുകളുടെ ഭീഷണികൾ ക്ഷേത്രത്തിന് നേരെയുണ്ടായിട്ടുണ്ട്.