Friday, April 04, 2025
 
 
⦿ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി പൂനം ഗുപ്തയെ നിയമിച്ചു ⦿ വഖഫ് ബിൽ: ആഞ്ഞടിച്ച് രാധാകൃഷ്ണനും വേണുഗോപാലും; കേരളം പാസാക്കിയ പ്രമേയം അറബിക്കടലിൽ മുങ്ങുമെന്ന് സുരേഷ് ഗോപി ⦿ പാലക്കാട് വിറ്റ ടിക്കറ്റ് ഒന്നാം സമ്മാനം; സമ്മർ ബമ്പർ ഫലം പുറത്ത് ⦿ കാഞ്ഞങ്ങാട് പുലി ഇറങ്ങി ⦿ ആലപ്പുഴയിൽ വൻ ലഹരി വേട്ട; 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ ⦿ CPIM പാർട്ടി കോൺഗ്രസിന് മധുരയിൽ തുടക്കം; ബിമൻ ബസു പതാക ഉയർത്തി ⦿ സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ⦿ മ്യാൻമർ ഭൂചലനം: മരണം 2,056 ആയി, കാണാതായവർക്കായി തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു ⦿ കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പള വിതരണം ആരംഭിച്ചു ⦿ തിരുവനന്തപുരത്ത്‌ എംഡിഎംഎയുമായി 4 യുവാക്കള്‍ അറസ്റ്റില്‍ ⦿ സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ മധുരയില്‍ തുടക്കം; 80 നിരീക്ഷകരടക്കം 811 പ്രതിനിധികള്‍ പങ്കെടുക്കും ⦿ വഖഫ് ഭേദഗതി ബില്ലിനെ പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കും; ഇന്ത്യാ സഖ്യം ⦿ എമ്പുരാന് 24 വെട്ട്; വില്ലന്റെ പേരിന് മാറ്റം! ⦿ 'എമ്പുരാൻ മതവികാരം വ്രണപ്പെടുത്തുന്നു'; പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവിന്റെ ഹർജി ⦿ കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ ⦿ പൃഥ്വിയെ ഒറ്റപ്പെടുത്തേണ്ട, ലാൽ സാറിന് എല്ലാം അറിയാം; എമ്പുരാൻ ടീമിൽ വിയോജിപ്പില്ലെന്നും ആന്‍റണി പെരുമ്പാവൂർ ⦿ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു ⦿ വിമര്‍ശനം ഭീഷണിയും, ചാപ്പകുത്തലുമാവരുത്’ ; എമ്പുരാന് പിന്തുണയുമായി ഫെഫ്ക്ക ⦿ കാസര്‍ഗോഡ് കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു ⦿ 'സൈനിക ബഹുമതിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു'; മോഹന്‍ലാലിനെതിരെ പ്രതിരോധ മന്ത്രാലയത്തിന് പരാതി ⦿ മുടി മുറിച്ച് പ്രതിഷേധിച്ച് ആശാ വർക്കേഴ്സ് ⦿ ഭൂചലനത്തിൽ വിറങ്ങലിച്ച് മ്യാൻമാറും, തായ്‌ലൻഡും; ഭൂചലനത്തില്‍ മരണം 700 കടന്നു ⦿ 48 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബിലെത്തി എമ്പുരാൻ ⦿ 17 വർഷത്തെ ചെപ്പോക്കിലെ നാണക്കേട് തിരുത്തി RCB; ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് റോയൽസ് ചാലഞ്ചേഴ്സ് ബെംഗളൂരു ⦿ കർണാടകയിൽ ഭാര്യയെയും മകളെയുമടക്കം 4 പേരെ കുത്തിക്കൊന്നു; മലയാളി വയനാട്ടിൽ പിടിയിൽ ⦿ നേപ്പാളിൽ കലാപം; രാജഭരണത്തെ അനുകൂലിക്കുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി, കാഠ്മണ്ഡുവിൽ കർഫ്യൂ ⦿ തിരുവനന്തപുരത്ത്‌ വൻ ലഹരി വേട്ട; ഒരു കോടിയിലേറെ വില വരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ⦿ മാസപ്പടിയിൽ വിജിലൻസ് അന്വേഷണമില്ല; കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ഹർജി ഹൈക്കോടതി തള്ളി ⦿ നിർബന്ധമായും ഓഫിസിൽ എത്തണം; ചെറിയ പെരുന്നാൾ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ ⦿ ഹൈദരാബാദിനെ തകർത്ത് ലക്നൗ സൂപ്പർ ജൈൻറ്സ് ⦿ പെഡി; ജന്മദിനത്തിന് പാൻ ഇന്ത്യൻ ചിത്രത്തിന്റെ പോസ്റ്ററുമായി രാം ചരൺ ⦿ എമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ ലോക് സഭ പാസാക്കി ⦿ ഒരേ സിറിഞ്ചില്‍ ലഹരി ഉപയോഗം; വളാഞ്ചേരിയില്‍ 9 പേര്‍ എച്ച്‌ഐവി പോസിറ്റീവ് ⦿ അനർഹമായി കൈപ്പറ്റിയ ക്ഷേമപെൻഷൻ പലിശ സഹിതം തിരിച്ചടച്ചു; റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു ⦿ മെസിയുടെ അര്‍ജന്‍റീന കേരളത്തിലെത്തും, മത്സരം ഒക്ടോബറില്‍
news

റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി പൂനം ഗുപ്തയെ നിയമിച്ചു

02 April 2025 09:33 PM

പൂനം ഗുപ്തയെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി കേന്ദ്ര മന്ത്രിസഭ നിയമിച്ചു. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കണോമിക് റിസർച്ച് ഡയറക്ടർ ജനറലായി പ്രവർത്തിക്കുകയായിരുന്നു. ജനുവരിയിൽ മൈക്കൽ പത്ര സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ആർബിഐയുടെ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്ക് പൂനം ഗുപ്ത എത്തുന്നത്.

കേന്ദ്ര മന്ത്രിസഭാ യോഗമാണ് പൂനം ഗുപ്തയുടെ നിയമനം ശരിവെച്ചത്. ഐഎംഎഫിലും ലോക ബാങ്കിലും വാഷിംഗ്ടൺ ഡിസിയിൽ അടക്കം പ്രവർത്തിച്ച് പരിചയമുള്ള പ്രതിഭാശാലിയാണ് പൂനം ഗുപ്ത. ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിലും, മേരി ലാൻഡ് സർവ്വകലാശാലയിലും അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിലും അംഗമായ പൂനം പതിനാറാം ധനകാര്യ കമ്മീഷന്റെ ഉപദേശക കൗൺസിൽ കൺവീനറും ആണ്.

അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാലയിൽ നിന്ന് എക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും പി എച്ച് ഡി യും നേടിയ ശേഷമാണ് പൂനം തന്റെ കരിയർ തുടങ്ങിയത്. 1998 ബാങ്ക് പ്രൈസ് അവാർഡ് നേടിയിരുന്നു. ഇന്റർനാഷണൽ ഇക്കണോമിക്സിൽ അവർ സമർപ്പിച്ച പി എച്ച് ഡി പ്രബന്ധമാണ് അവാർഡിന് അവരെ അർഹയാക്കിയത്.

മൂന്നുവർഷത്തേക്കാണ് പൂനം ഗുപ്തയെ റിസർവ് ബാങ്കിൽ ഡെപ്യൂട്ടി ഗവർണറായി നിയമിച്ചിരിക്കുന്നത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration