
കാഞ്ഞങ്ങാട് പുലി ഇറങ്ങി
കാഞ്ഞങ്ങാട് അമ്പലത്തറ പറക്കളായിയിൽ രാത്രി വീണ്ടും പുലി ഇറങ്ങി.കഴിഞ്ഞ ദിവസം പുലിയെ കണ്ട പറക്കളായിലാണ് രാത്രി വീണ്ടും പുലി ഇറങ്ങിയത്. പുലി വന്ന കല്ലട ചീറ്റയിലെ വികാസിൻ്റെ വീട്ടുപറമ്പിൽ തന്നെയാണ് ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ പുലി നടക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞത്.
ആദ്യ ദിവസം പുലി വളർത്തുനായയെ കൊന്നുതിന്നതിന്റെ അവശിഷ്‌ടങ്ങൾ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കോടോം ബേളുർ പഞ്ചായത്തിലെ മണ്ടേങ്ങാനം, ചക്കിട്ടടുക്കം നായ്‌ക്കയം എന്നിവിടങ്ങളിൽ പുലിയെ കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കി. പുലിയുടെ സാന്നിധ്യം ഉറപ്പായ സാഹചര്യത്തിൽ പിടികൂടാൻ വനപാലകർ ആവശ്യമായ ക്രമീകരണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം