
നേപ്പാളിൽ കലാപം; രാജഭരണത്തെ അനുകൂലിക്കുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി, കാഠ്മണ്ഡുവിൽ കർഫ്യൂ
നേപ്പാളിൽ കലാപം. രാജഭരണത്തെ അനുകൂലിക്കുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. ഒരു മാധ്യമപ്രവർത്തകനടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. കാഠ്മണ്ഡുവിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഫോട്ടോ ജേണലിസ്റ് സുരേഷ് രജക് ആണ് കൊല്ലപ്പെട്ടത് . മറ്റൊരാൾ വെടിയേറ്റാണ് മരിച്ചത്. സെബിൻ മഹർജൻ എന്ന യുവാവാണ് വെടിയേറ്റ് മരിച്ചത്.
രാജഭരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയിൽ ആണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ നിരവധി വീടുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരിൽ ചിലർ ടിങ്കുനെയിലെ കാന്തിപൂർ ആശുപത്രിയിൽ ചികിത്സ തേടി.