
കുറുപ്പംപടിയിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ അമ്മ അറസ്റ്റിൽ
പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ അമ്മയുടെ സുഹൃത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കുട്ടികളുടെ അമ്മ അറസ്റ്റിൽ. മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്മ കുറ്റം സമ്മതിച്ചിട്ടില്ല.എന്നാൽ സുഹൃത്തായ ധനേഷ് പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായി അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നു പൊലീസ് വ്യക്തമാക്കി. അമ്മയ്‌ക്കെതിരായ കുട്ടികളുടെയും, ക്ലാസ് ടീച്ചറിന്റെയും മൊഴിയാണ് അറസ്റ്റിൽ നിർണായകമായത്.