
പല്ലനയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
പല്ലനയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു. പുറക്കാട് പഞ്ചായത്ത് പുന്തല ഒറ്റപ്പന ആർദ്രത്തിൽ ആൽഫിൻ ജോയി (13), കരുവാറ്റ പഞ്ചായത്ത് 12-ാം വാർഡിൽ സാന്ദ്രാ ജങ്ഷനിൽ പുണർതം വീട്ടിൽ അഭിമന്യു (14) എന്നിവരാണ് മരിച്ചത്. തിങ്കൾ പകൽ മൂന്നിനായിരുന്നു അപകടം. രണ്ട് സംഘങ്ങളായി എത്തിയ ആൽഫിനും അഭിമന്യുവും ഉൾപ്പെടെ ഏഴുപേർ കുമാരകോടി പാലത്തിനുതാഴെ ആറ്റിൽ കുളിക്കാനിറങ്ങി. കുളിച്ചുകയറുന്നതിനിടെ ഇരുവരും കാല്‍വഴുതി ആഴം കൂടിയ ഭാഗത്തേക്ക് വീണുവെന്നാണ് എന്നാണ് നിഗമനം.