
അന്തി മഹാകാളൻകാവ് വേലയ്‌ക്കെതിരെ വിദ്വേഷ പരാമർശം; ബിജെപി നേതാവ് അറസ്റ്റിൽ
ചേലക്കര അന്തിമഹാകാളൻകാവ് വേലയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. പുലാക്കോട് മണ്ഡലം പ്രസിഡൻറ് പങ്ങാരപ്പിള്ളി മംഗലംകുന്ന് വെളുത്തേടത്ത് വി. ഗിരീഷിനെയാണ് ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പങ്ങാരപ്പിള്ളി ദേശക്കാരൻ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അനൂപ് മങ്ങാട് എന്ന പേരിൽ വേലയ്ക്കും വെടിക്കെട്ടിനും എതിരെയും, ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലുമുള്ള പ്രകോപനപരമായ സന്ദേശങ്ങൾ ഇയാൾ അയച്ചിരുന്നു.
ഇത്തവണത്തെ വെടിക്കെട്ട് നടക്കാതിരിക്കാനായി മറ്റൊരു വ്യക്തിയുടെ പേരിൽ എഡിഎമ്മിന് പരാതി നൽകിയതിന് പിന്നിൽ ചേലക്കരയിൽ ചിലർ സംഘം ചേർന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന ആരോപണം ശക്തമായിരുന്നു.അന്തി മഹാകാളൻകാവ് വേല ദിവസം ഗിരീഷിനെ ചേലക്കര പൊലീസ് തടങ്കലിൽ ആക്കിയിരുന്നു.