
ട്വന്റി 20 ലോകകപ്പിൽ വൻ അട്ടിമറി; പാകിസ്താനെ സൂപ്പർ ഓവറിൽ തകർത്ത് അമേരിക്ക
ട്വന്റി 20 ലോകകപ്പിൽ വൻ അട്ടിമറി. മുൻ ചാമ്പ്യന്മാരായ പാകിസ്ഥാനെ ലോകകപ്പിലെ കന്നിക്കാരായ അമേരിക്ക അട്ടിമറിച്ചു. സൂപ്പർ ഓവർ വരെ നീണ്ട ആവേശത്തിനൊടുവിലായിരുന്നു അമേരിക്കയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുഎസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അതേ സ്‌കോറിലെത്തി. പിന്നാലെ സൂപ്പര്‍ ഓവറിൽ അമേരിക്ക 18 റൺസെടുത്തു. മറുപടിക്കിറങ്ങിയ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുക്കാനാണ് സാധിച്ചത്.