സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,390 രൂപയുമായി. കഴിഞ്ഞ ദിവസം 35,200 രൂപയായിരുന്നു പവന്റെ വില. ഇതോടെ മൂന്നാഴ്ചക്കിടെ പവന്റെ വിലയില്‍ 1,840 രൂപയുടെ കുറവാണുണ്ടായത്.
അതേസമയം, കഴിഞ്ഞ ആഴ്ചയിലെ കനത്ത തകര്‍ച്ചക്കുശേഷം ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണര്‍വുണ്ടായി. സ്പോട് ഗോള്‍ഡ് വില 0.5ശതമാനമുയര്‍ന്ന് ഒരു ട്രോയ് ഔണ്‍സിന് 1,772.34 ഡോളറിലെത്തി.