സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു . പവന് 80 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 35,720 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞു. 4,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ രണ്ടു ദിവസമായി 35,800 ല്‍ തുടരുകയായിരുന്നു സ്വര്‍ണവില.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 35,800 ആയിരുന്നു സ്വര്‍ണവില. ജൂലായ് തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണവില.