സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ചൊവ്വാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമായി. കഴിഞ്ഞദിവസം 35,720 രൂപയായിരുന്നു പവന്റെ വില. 12 ദിവസത്തിനിടെ വിലയിലുണ്ടായ വര്‍ധന 640 രൂപയാണ്.