രാജ്യത്ത് ഇന്നും പെട്രോള്‍-ഡീസല്‍ വില കൂട്ടി
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 101 രൂപ 01 പൈസയായി. ഡീസല്‍ വില 95 രൂപ 71 പൈസയായി.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 102 രൂപ 89 പൈസയും, ഡീസലിന് 96 രൂപ 47 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 101.38 രൂപയും, ഡീസലിന് 95.08 രൂപയുമാണ് ശനിയാഴ്ചത്തെ വില.