Saturday, May 18, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കും : തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

11 June 2019 04:20 PM

സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. വ്യവസായശാലകളില്‍ നിന്നുള്ള അപകടകരമായ രാസ പദാര്‍ഥങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ദുരന്തങ്ങള്‍ നേരിടുന്നതിന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് തയാറാക്കിയ റിമോട്ട് സെന്‍സിങ് എനേബിള്‍ഡ് ഓണ്‍ലൈന്‍ കെമിക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ ധാരണാപത്രം ഒപ്പിടല്‍ ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന് ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വിഷവാതകങ്ങള്‍ അടക്കമുള്ള രാസപദാര്‍ഥങ്ങള്‍ വഴിയുള്ള വ്യാവസായിക അപകട സാധ്യതകള്‍ മുന്‍കൂട്ടി മനസ്സിലാക്കി പ്രതിരോധനടപടികള്‍ സ്വീകരിക്കാന്‍ പദ്ധതി സഹായിക്കും. ഫാക്ടറികളില്‍ നിന്ന് പുറത്തെത്തുന്ന രാസപദാര്‍ഥങ്ങള്‍ മനുഷ്യനും പരിസ്ഥിതിക്കും ഭീഷണി ഉയര്‍ത്തും. ഇതില്‍ നിന്നും തൊഴിലാളികളുടെയും ഫാക്ടറി പരിസരത്തെ ജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി.
ഐഎസ്ആര്‍ഒയുടെ കീഴിലുള്ള നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിന്റെയും ആണവോര്‍ജ്ജവകുപ്പിന്റെയും ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക്ക് റിസര്‍ച്ചിന്റെയും സഹകരണത്തോടെ ''റോസേര്‍സ്''- എന്ന പേരിലാണ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് വഴി സര്‍ക്കാര്‍ വ്യാവസായിക ദുരന്തനിവാരണ പദ്ധതി ഏര്‍പ്പെടുത്തുന്നത്. ഫാക്ടറികളിലെ അപകടസാധ്യത തുടര്‍ച്ചയായി നിരീക്ഷിക്കാനും അടിയന്തര സുരക്ഷ ഒരുക്കാനും പദ്ധതി വഴി കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.


അതീവ അപകടസാധ്യതയുള്ള ഫാക്ടറികള്‍ കൂടുതലായി ഉള്ളത് എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 40 അതീവ അപകടസാധ്യതാ ഫാക്‌റികളില്‍ 22 എണ്ണവും എറണാകുളം ജില്ലയിലെ അമ്പലമുകള്‍, ഉദോ്യഗമണ്ഡല്‍, പുതുവൈപ്പ് ഐലന്‍ഡ് മേഖലകളിലാണ് സ്ഥിതിചെയ്യുന്നത്. രാസവസ്തുക്കള്‍ ചോര്‍ന്നുണ്ടായേക്കാവുന്ന അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും അതിന്റെ പരിണിതഫലങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും പദ്ധതി എറണാകുളം ജില്ലയിലെ വ്യവസായ മേഖലയോടനുബന്ധിച്ച് ആരംഭിക്കുന്നത് വഴി സാധ്യമാകും. രാസദുരന്തങ്ങള്‍ സംഭവിക്കുന്നതിനു മുമ്പു തന്നെ പ്രശ്‌നബാധിതപ്രദേശങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ നല്‍കി പ്രദേശങ്ങളുടെ നിയന്ത്രണമേറ്റെടുത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് വിദഗ്ധരെ പ്രാപ്തരാക്കുകയും ചെയ്യാം. ഇതിനാലാണ് റിമോട്ട് സെന്‍സിങ് എനേബിള്‍ഡ് ഓണ്‍ലൈന്‍ കെമിക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം പദ്ധതി കാക്കനാട് പ്രവര്‍ത്തനമാരംഭിക്കുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ പ്രയോജനം സംസ്ഥാനം മുഴുവന്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.


നിലവിലുള്ള സ്ഥാപനങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് ലഭ്യമാക്കും. അതോടൊപ്പം നൂതന ഉപകരണങ്ങളും സെന്‍സറുകളും സ്ഥാപിച്ച് തത്സമയ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്യും. അടിയന്തരഘട്ടങ്ങളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അല്ലാതെയും ജാഗ്രതാനിര്‍ദ്ദേശം നല്‍കാനും വിവിധ വകുപ്പുകളുടെയും മാധ്യമങ്ങളുടെയും മറ്റും സഹകരണത്തോടെ വ്യാവസായികദുരന്തങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനും കഴിയും.


അപകടരഹിതമായ വ്യവസായമേഖല സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ ദൗത്യത്തിന് വ്യവസായശാലകളുടെയും തൊഴിലാളികളുടെയും ജനങ്ങളുടെയും പിന്തുണ ആവശ്യമാണ്. പൂര്‍ണമായും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായതിനാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതില്‍ജാഗ്രതയോടെയും ശ്രദ്ധാപൂര്‍വമുള്ള ഇടപെടല്‍ ബന്ധപ്പെട്ട എല്ലാവരിലും നിന്നും ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.


വ്യവസായികള്‍ക്കും തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും ഗുണമേന്മാധിഷ്ഠിതമായ സേവനം ലഭിക്കുന്നു എന്നുറപ്പ് വരുത്താന്‍ ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് ശ്രദ്ധിക്കണം.നാടിന്റെ വികസനവും വ്യവസായവളര്‍ച്ചയും സുരക്ഷിതമായ തൊഴിലിടങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ്. കേരളം നിക്ഷേപ-തൊഴില്‍ സൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. കൂടുതല്‍ നിക്ഷേപങ്ങള്‍ക്കും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും കഴിയുന്ന വ്യവസായാന്തരീക്ഷം ഇന്ന് കേരളത്തിലുണ്ട്. ഈ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന് എല്ലാവിഭാഗങ്ങളുടെയും സഹകരണം ഉണ്ടാകണം. ഓണ്‍ലൈന്‍ മുഖേന സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇ-ഗവേണന്‍സ് പദ്ധതി ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് വിജയകരമായി നടപ്പാക്കിക്കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി ഫാക്ടറി പരിശോധന സുതാര്യവും കാര്യക്ഷമവുമാക്കാനുള്ള വെബ് അധിഷ്ഠിത പരിശോധനാസംവിധാനവും ഏര്‍പ്പെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പുവരുത്തി നവകേരളസൃഷ്ടിക്ക് കരുത്തുപകരാന്‍ ഏവരുടെയും പിന്തുണ മന്ത്രി അഭ്യര്‍ഥിച്ചു.


തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ് മുഖ്യപ്രഭാഷണം നടത്തി.
പദ്ധതിയുടെ ധാരണാപത്രം ഇന്ദിരാഗാന്ധി അറ്റോമിക്ക് റിസര്‍ച്ച് സെന്റര്‍ എച്ച്എസ്ഇ ഡയറക്ടര്‍ ബി.വെങ്കട്ട് രാമന്‍, നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് എം.ബോത്തലെ , ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി.പ്രമോദ് എന്നിവര്‍ മന്ത്രിയുടെ സാന്നിദ്ധത്തില്‍ ധാരണാപത്രം ഒപ്പിട്ടു.
റോസേഴ്‌സ് നോഡല്‍ ഓഫീസര്‍ എം.റ്റി.റജി വിഷയാവതരണം നടത്തി. പ്രോഡയര്‍ എയര്‍ പ്രൊഡക്റ്റ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് ബുക്കോക്ക്, ബിപിസിഎല്‍, കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ.പണിക്കര്‍, ഫാക്റ്ററീസ് ആന്റ് ബോയിലേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ കെ.ജയചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration