എക്സൈസ് എന്‍ഫോഴ്സമെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും: ടി പി രാമകൃഷ്ണൻ
എക്സൈസ് എന്ഫോഴ്സമെന്റിനായി വകുപ്പു സ്വീകരിച്ചിട്ടുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്. എന്‍ഫോഴ്സ്മെന്റിനു വേണ്ടി സംസ്ഥാനതലത്തില്‍ സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.എക്സൈസ് ആസ്ഥാനത്ത് വകുപ്പിന്റെ പ്രവര്‍ത്തന റിവ്യു നടത്തുകയായിരുന്നു അദ്ദേഹം. നിലവില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു സ്ക്വാഡുകള്‍ നിലവിലുണ്ട്. എന്നാല്‍ ലഹരി വ്യാപനം തടയുന്നതിനായി പരിശോധനാ സംവിധാനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ട്. മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്തി നടപടികല്‍ സ്വീകരിക്കണം. ഇതിനായി സ്പെഷ്യല്‍ ഡ്രൈവുകള്‍ നടത്തണം. സംസ്ഥാനതല സ്പെഷ്യല്‍ സ്കാഡ് രൂപീകരിക്കുന്നതിലൂടെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങല്‍ക്ക് വകുപ്പിനെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.